തിരുവനന്തപുരത്ത് വീട്ടിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എം.ജിയില്‍ തീപിടിത്തമുണ്ടായ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃത ദേഹം തിരിച്ചറിഞ്ഞു. നെയ്യാറ്റിൻകര സ്വദേശി സ്​റ്റാൻലി ജോസാണ്​​ മരിച്ചതെന്ന്​ പൊലീസ്​ അറിയിച്ചു.

ഇയാൾ ഇ വിടെ വാടകക്ക്​ താമസിക്കുകയാണ്​. ഭാര്യയും മകളും വിദേശത്താണ്​. ആത്​മഹത്യയാണെന്നാണ്​ പ്രാഥമിക നിഗമനം.
ബുധനാഴ്​ച രാത്രി ഒമ്പതോടുകൂടിയാണ് പി.എം.ജിയിലെ വികാസ് ലെയ്​നിലെ അഞ്ചാം നമ്പർ വീട്ടിൽ തീപിടിച്ചത്. മുകൾ നിലയിലെ കിടപ്പുമുറിയിൽ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസും ഫയർഫോഴ്സും എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പൂട്ട് പൊളിച്ച് അകത്ത് കടന്ന് തീയണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Tags:    
News Summary - fire in trivandrum house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.