കണ്ണൂർ: നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സുതാര്യവും സുഗമവുമാക്കുന്നതിെൻറ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിെൻറ ഭാഗമായി മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക ജില്ലയാണ് കണ്ണൂര്‍.
ജില്ലയിലെ 3,137 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടപടികള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയുന്ന വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിെൻറ ഭാഗമായി ജില്ലയിലെ മുഴുവന്‍ പോളിങ് ബൂത്തുകളിലെയും വോട്ടെടുപ്പ് തത്സമയം നിരീക്ഷിക്കുന്നതിനായി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വന്‍ സന്നാഹത്തോടെ വിശാലമായ കണ്ട്രോള് റൂമും സജ്ജീകരിച്ചിട്ടുണ്ട്.
ഹൈ സ്പീഡ് ഇൻറര്‍നെറ്റാണ് വെബ് കാസ്റ്റിങ്ങിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പോളിങ് ബൂത്തുകളില്‍ നടക്കുന്ന കാര്യങ്ങളുടെ വ്യക്തതയോടെയുള്ള ദൃശ്യങ്ങള്‍ കണ്ട്രോള് റൂമില്‍ ലഭ്യമാകും. 131 ലാപ്ടോപ്പുകളാണ് ഇതിനായി കണ്ട്രോള് റൂമില്‍ ഒരുക്കിയിരിക്കുന്നത്.
ഒരു ലാപ്ടോപ്പിെൻറ മോണിറ്ററില്‍ 24 ബൂത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒരേസമയം നിരീക്ഷിക്കാനാവും. ഇതിനായി ഓരോ ലാപ്ടോപ്പിനും ഓരോ വ്യൂവിങ് സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നിരീക്ഷിക്കുന്നതിനായി കലക്ടര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പ്രത്യേക കമ്പ്യൂട്ടര്‍ സംവിധാനം കണ്ട്രോള് റൂമില്‍ ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11 മുതല്‍ വെബ് കാസ്റ്റിങ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.