കൽപറ്റ: സംസ്ഥാനത്ത് ആദ്യമായി സി.പി.എമ്മിെൻറ വനിത ഏരിയ സെക്രട്ടറിയായി എൻ.പി. കുഞ്ഞുമോൾ തെരഞ്ഞെടുക്കപ്പെട്ടു. വയനാട് മീനങ്ങാടി ഏരിയ സെക്രട്ടറിയായാണ് 54 കാരിയായ കുഞ്ഞുമോൾ തെരഞ്ഞെടുക്കപ്പെട്ടത്.
സുൽത്താൻ ബത്തേരി ഏരിയ സമ്മേളനത്തിൽ ബത്തേരി ഏരിയ കമ്മിറ്റി വിഭജിച്ച് സുൽത്താൻ ബത്തേരി, മീനങ്ങാടി ഏരിയ കമ്മിറ്റികൾ രൂപവത്കരിക്കുകയായിരുന്നു. അതേസമയം, ആലപ്പുഴ ജില്ലയിലെ ചാരുംമൂട് ഏരിയയിൽ ജി. രാജമ്മ 2016-17 കാലയളവിൽ ആക്ടിങ് ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അവർ സമ്മേളനത്തിലൂടെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നില്ല. പ്രത്യേക സാഹചര്യത്തിൽ പദവി ഏറ്റെടുക്കുകയായിരുന്നു.
നിലവിൽ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് കുഞ്ഞുമോൾ. ജനാധിപത്യ മഹിള അസോസിയേഷൻ മുൻ ജില്ല സെക്രട്ടറിയാണ്. അമ്പലവയൽ സർവിസ് സഹകരണ ബാങ്കിെൻറ ആദ്യ വനിത പ്രസിഡൻറ് കൂടിയായിരുന്നു ഈ ജില്ല പഞ്ചായത്ത് മുൻ അംഗം. വയനാട് രക്ഷാമാർച്ചിൽ പങ്കെടുത്ത് രണ്ടു ദിവസം ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.
അമ്പലവയൽ അത്തിച്ചാൽ സ്വദേശിനിയാണ്. ഭർത്താവ്: എൻ.യു. പൈലിക്കുഞ്ഞ്. മക്കൾ: സജോൺ, സൈവജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.