ആ​ദ്യ സ​ര്‍ക്കാ​റി​െൻറ  60-ാം വാ​ര്‍ഷി​കം യു.​ഡി.​എ​ഫ്​  ബ​ഹി​ഷ്‌​ക​രി​ക്കും

തിരുവനന്തപുരം:ജില്ല സഹകരണ ബാങ്ക് ഭരണസമിതികൾ പിരിച്ചുവിട്ടത് ഭരണഘടന വിരുദ്ധമായതിനാൽ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ യു.ഡി.എഫ് തീരുമാനം. ഇതിൽ  പ്രതിഷേധിച്ച് മേയ് 16ന് നിയമസഭാ മാര്‍ച്ച് നടത്തും. പെൻഷൻ പോലും നൽകാൻ സാധിക്കാത്തവിധം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ, ലക്ഷങ്ങൾ ധൂർത്തടിച്ച് സംസ്ഥാനത്തെ ആദ്യ സര്‍ക്കാറിെൻറ 60-ാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത് ഉചിതമല്ല. ആഘോഷപരിപാടികൾ യു.ഡി.എഫ് ബഹിഷ്‌കരിക്കും.

പിണറായി സര്‍ക്കാറിെൻറ ഒന്നാംവാർഷികദിനമായ മേയ് 25ന് ‘ഒന്നും ശരിയാക്കാന്‍ കഴിയാത്ത സര്‍ക്കാറിെൻറ’ ഒന്നാംവാര്‍ഷികമായി എല്ലാ നിയോജകമണ്ഡലങ്ങളിലും ആചരിക്കും. മേയ് 30ന് ജനകീയസദസ്സും സംഘടിപ്പിക്കും. വൈദ്യുതിനിരക്ക് വർധന ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. വകുപ്പുമന്ത്രി നൽകിയ ഉറപ്പിന് വിരുദ്ധമാണിത്.

ഒറ്റെക്കട്ടായിനിന്നാല്‍ സി.പി.എമ്മിനെ തറപറ്റിക്കാമെന്നതാണ് മലപ്പുറം ഉപതെരെഞ്ഞടുപ്പ് നല്‍കുന്ന സൂചന. സി.പി.എമ്മിെൻറ ഇപ്പോഴത്തെ സ്ഥിതി വളരെ ദയനീയമാണ്. ഘടകകക്ഷികള്‍ പരസ്യമായി പോരടിക്കുകയാണ്. സി.പി.എമ്മിനുള്ളിലും പ്രശ്‌നം രൂക്ഷമാണ്. ഇടതുമുന്നണിയുടെ അടിത്തറ ഇളകിക്കഴിഞ്ഞു. 1967ലെ സര്‍ക്കാറിനുണ്ടായ ഗതി പിണറായി സര്‍ക്കാറിനും വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും തങ്കച്ചൻ പറഞ്ഞു.ഫോര്‍വേഡ് ബ്ലോക്കിനെ പ്രത്യേക ക്ഷണിതാവായി യു.ഡി.എഫിൽ ഉൾപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. മുന്‍ കെ.പി.സി.സി പ്രസിഡൻറുമാരായ കെ. മുരളീധരൻ, വി.എം. സുധീരന്‍ എന്നിവരെ മുന്നണി യോഗങ്ങളില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ് എന്നിവരുടെ ഒഴിവുകളില്‍ ഡോ. എം.കെ. മുനീര്‍, പി.വി. അബ്ദുൽ വഹാബ് എം.പി എന്നിവരെ ലീഗിെൻറ പ്രതിനിധികളായി ഉള്‍പ്പെടുത്തും.

Tags:    
News Summary - fist ldf government anniversary: udf did not participate it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.