കണ്ണൂരിൽനിന്ന്​ യു.എ.ഇയിലേക്ക്​ നാളെമുതൽ വിമാനം​; 3000 രൂപക്ക്​ കോവിഡ്​ ടെസ്​റ്റ്​

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന്​ യു.എ.ഇയിലേക്ക്​ വെള്ളിയാഴ്​ച മുതൽ വിമാന സർവിസ്​ പുനരാരംഭിക്കുമെന്ന്​ കിയാൽ അധികൃതർ അറിയിച്ചു. ആദ്യദിനം ദുബൈയിലേക്കാണ്​ സർവിസ്​. ഇതിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തീകരിച്ചതായും അധികൃതർ അറിയിച്ചു.

വിമാനത്താവളത്തില്‍ കോവിഡ്​ പരിശോധന

യാത്രക്കാർക്ക്​ ആവശ്യമായ റാപ്പിഡ് ടെസ്​റ്റിനുള്ള സംവിധാനം വിമാനത്താവളത്തില്‍ ആരംഭിച്ചു. മൂന്ന് മണിക്കൂറിനുള്ളില്‍ 500 പേരെ പരിശോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയതെന്ന്​ കിയാല്‍ ഓപറേഷന്‍ ഹെഡ് രാജേഷ് പൊതുവാള്‍ അറിയിച്ചു. മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയാണ് ടെസ്​റ്റ്​ നടത്തുന്നത്. 10 കൗണ്ടറുകളാണ് വിമാനത്താവള ടെര്‍മിനലില്‍ ഒരുക്കിയത്. 15 മിനിറ്റ്​ സമയം കൊണ്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. 3000 രൂപയാണ് ഫീസ് ഈടാക്കുന്നത്.

പരിശോധനക്ക്​ വാട്‌സ്ആപ്പില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. പരിശോധനാഫലം മൊബൈലിലും പരിശോധനാകേന്ദ്രത്തിലും ലഭിക്കും. 10 എണ്ണത്തില്‍ വയോധികര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കായി രണ്ടുവീതം മാറ്റിവെച്ചിട്ടുണ്ട്. റാപ്പിഡ് പരിശോധന ഫലത്തോടൊപ്പം 48 മണിക്കൂറിനകമുള്ള കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ കരുതണമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Flight from Kannur to UAE from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.