ഒറ്റപ്പാലം: മഹാമാരിയിൽ വാടിക്കരിഞ്ഞ പൂവിപണിക്ക് ഇത് ഉണർവിൻെറ കാലം. അത്തപ്പിറവിക്ക് മുമ്പേ പൂക്കച്ചവടക്കാരുടെ വിപണികൾ ഒരുങ്ങി. വെള്ളിയാഴ്ചയാണ് അത്തപ്പിറവി. ഓണാഘോഷങ്ങളുടെ ഭാഗമായി അത്തം മുതൽ പൂക്കളമിട്ട് തുടങ്ങുന്നതിൻെറ ആചാരത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് പൂ വ്യാപാരികൾ.
ചെണ്ടുമല്ലി കിലോക്ക് 100 രൂപയും വാടാമല്ലി 160ഉം റോസ് പൂവിന് 200ഉം ജമന്തി പൂവിന് 250ഉം ആണ് വിപണിയിലെ വിലനിലവാരം. വരുംദിവസങ്ങളിൽ ഇവക്ക് വില വർധനവുണ്ടാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. വീടുകളിൽ പൂക്കളമൊരുക്കുന്നവരിൽ ചെറിയ ഒരു വിഭാഗം മാത്രമാണ് പൂ വിപണികളെ ആശ്രയിക്കുന്നത്. ക്ലബുകളും സർക്കാർ സ്ഥാപനങ്ങളും വിവിധ ധനകാര്യ സ്ഥാപനങ്ങളും മത്സര ഭാവത്തിൽ ഒരുക്കുന്ന പൂക്കളങ്ങളിലാണ് കച്ചവടക്കാരുടെ കണ്ണ്.
ആവശ്യക്കാർ മത്സരിച്ചു വാങ്ങുന്ന കിലോക്കണക്കിന് പൂക്കളിലാണ് കച്ചവടക്കാരുടെ കണ്ണ്. കോവിഡിൻെറ ഭീഷണിയിൽ കഴിഞ്ഞ വർഷത്തെ ഓണക്കച്ചവടം അവതാളത്തിയായിരുന്നു. ഇത്തവണത്തെ ഇളവിൽ ഭേദപ്പെട്ട കച്ചവടമാണ് ഇവർ പ്രതീക്ഷിക്കുന്നത്. മുഖ്യമായും തമിഴ്നാട്ടിൽ നിന്നെത്തുന്ന പൂക്കളാണ് വിപണികളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.