മയക്കുമരുന്ന് വിൽപനക്കെത്തിയ മുൻ എസ്.എഫ്.ഐ നേതാവും കൂട്ടാളിയും അറസ്റ്റിൽ

കഴക്കൂട്ടം (തിരുവനന്തപുരം): കഠിനംകുളത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എ വിൽക്കാനെത്തിയ മുൻ എസ്.എഫ്.ഐ നേതാവും കൂട്ടാളിയും പിടിയിൽ. മുൻ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാവും തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരനുമായ നെയ്യാറ്റിൻകര ആനാവൂർ ആലത്തൂർ സരസ്വതി മന്ദിരത്തിൽ ശിവപ്രസാദ് (29), വെഞ്ഞാറമൂട് പുല്ലമ്പാറ തേമ്പാംമൂട് കുളത്തിൻകര കൊതുമല ഹൗസിൽ അജ്മൽ (24) എന്നിവരെയാണ് കഠിനംകുളം പൊലീസ് പിടികൂടിയത്.

രഹസ്യവിവരത്തി‍െൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി 10.30ഓടെ കഠിനംകുളം തോണിക്കടവിന് സമീപം കാറിലെത്തിയ ഇരുവരെയും പൊലീസ് തടഞ്ഞുനിർത്തി വാഹനം പരിശോധിക്കുകയായിരുന്നു.

ഇതിനിടെ ശിവപ്രസാദ് കാറിൽനിന്ന്​ ഇറങ്ങിയോടി. അജ്മലിനെ പരിശോധിച്ചപ്പോഴാണ് ഷൂസിനുള്ളിൽനിന്ന്​ എം.ഡി.എം.എ കണ്ടെടുത്തത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കഠിനംകുളം ഭാഗത്തുനിന്നുതന്നെ ശിവപ്രസാദിനെ പിടികൂടി.

ശനിയാഴ്ച പ്രദേശത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഡി.ജെ അരങ്ങേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മേഖലയിൽ പരിശോധന ശക്തമാക്കിയിരുന്നു. മയക്കുമരുന്ന് വിൽപന സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Former SFI leader arrested for drug dealing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.