രോഗിയുമായി പോയ ഓട്ടോക്ക് കുറുകെ തെരുവുനായ്ക്കൾ ചാടി; ഓട്ടോ മറിഞ്ഞു നാല് പേർക്ക് പരിക്ക്

ഇരിട്ടി: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോക്ക് കുറുകെ തെരുവുനായ്ക്കൾ ചാടി ഓട്ടോറിക്ഷ മറിഞ്ഞു നാല് പേർക്ക് പരിക്ക്. ഇരിട്ടി താലൂക്ക് ആശുപത്രി റോഡിലായിരുന്നു അപകടം.

ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന പടിയൂർ സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മറിഞ്ഞത്.

ഡ്രൈവർ തോമസ്, യാത്രക്കാരായ ചെല്ലമ്മ, മോളി, രമ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Four injured as stray dogs jumped across auto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.