തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് സഹകരണ സ്ഥാപനങ്ങളിൽ നാലുശതമാനം സംവരണം ഏർപ്പെടുത്തുന്ന 'സഹകരണ ഭേദഗതി ബിൽ' നിയമസഭയിൽ അവതരിപ്പിച്ചു. സഹകരണ സംഘങ്ങളിലെ നിയമനം പൂർണമായും സഹകരണ സർവിസ് പരീക്ഷാബോർഡിനെ ഏൽപ്പിക്കും. വകുപ്പിലെ പെൻഷൻ വിതരണം സഹകരണ പെൻഷൻ ബോർഡ് വഴിയാക്കും. വനിതാഫെഡ് ഉൾപ്പെടെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട ബോഡികളിലെ നിയമനം പി.എസ്.സി വഴിയാക്കാനും വ്യവസ്ഥയുണ്ട്. ബിൽ നിയമസഭ ചർച്ച ചെയ്ത് സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു.
പുതുതലമുറ ബാങ്കുകളോട് മത്സരിക്കാൻ കഴിയും വിധത്തിലുള്ള സൗകര്യങ്ങൾ ഈ മാസത്തോടെ നടപ്പാക്കുമെന്ന് ബിൽ അവതരിപ്പിച്ച് മന്ത്രി പറഞ്ഞു. പ്രാഥമിക സംഘങ്ങളിലും ഐ.ടി ഇന്റഗ്രേഷൻ നടപ്പാക്കും. സബ്സിഡിയറി സ്ഥാപനങ്ങൾ സർപ്ലസ് ഫണ്ടുപയോഗിച്ച് സ്വകാര്യ സ്ഥാപനങ്ങൾ രൂപവത്കരിച്ച് ബിസിനസ് നടത്തുന്നതിനും ഈ ബിൽ വരുന്നതോടെ നിയന്ത്രണമുണ്ടാകും. ടീം ഓഡിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തും.
• പ്രവർത്തനങ്ങളിലും വ്യവസ്ഥകളിലും കൂടുതൽ വ്യക്തത കൊണ്ടുവരും.
• ലിക്വിഡേഷൻ പ്രവർത്തനങ്ങൾ എളുപ്പത്തിൽ.
• ആസ്തി നഷ്ടമില്ലാതാക്കാൻ നടപടി.
• ഭരണസമിതിയെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം(സഹകരണ സംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് പരാതിയുണ്ടായാൽ).
• ഒരംഗം തുടർച്ചയായി രണ്ടു തവണയിലധികം ഭരണരംഗത്ത് വരുന്നത് തടയും.
• അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച് കൂടുതൽ വ്യക്തത.
• അറ്റാദായം കേരള ബാങ്കിൽ നിക്ഷേപിക്കാതെ നോൺ ബാങ്കിങ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിന് മാറ്റം വരുത്തും.
• ഭരണസമിതിയുടെ താൽപര്യമനുസരിച്ച് കൺകറന്റ് ഓഡിറ്റർ റിപ്പോർട്ട് നൽകുന്നതിന് മാറ്റം വരുത്തും.
• സ്ഥാപനങ്ങൾക്ക് നഷ്ടം വരുത്തുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യുന്നവരിൽനിന്ന് നഷ്ടം തിരികെ പിടിക്കും.
• ഓഡിറ്റിൽ കണ്ടെത്തുന്ന വീഴ്ചകളിൽ എന്തു നടപടി സ്വീകരിച്ചെന്ന് പൊതുയോഗത്തിൽ മറുപടി നൽകണം.
• ക്രമക്കേടുണ്ടായാൽ പൊലീസും വിജിലൻസും അന്വേഷിക്കും.
• ആർബിട്രേറ്റർമാരുടെ പ്രവർത്തനം സമബന്ധിതമായി പൂർത്തിയാക്കാനാവശ്യമായ നിർദേശങ്ങൾ.
• സഹകരണ ഓംബുഡ്സ്മാൻ പ്രവർത്തനത്തിലെയും ഉത്തരവുകളിലേയും അവ്യക്തതകളിൽ മാറ്റം വരുത്തും.
• രജിസ്ട്രേഷന് സംബന്ധിച്ച വ്യവസ്ഥകളില്‍ സുതാര്യത.
• അനുബന്ധ സ്ഥാപനങ്ങള്‍ രൂപവത്കരിച്ച് സഹകരണ സംഘങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയും.
• വായ്പാ വിതരണത്തിനുള്ള ഗഹാന് വ്യവസ്ഥയില്‍ വ്യക്തത വരുത്തും.
• അറ്റാദായം വിനിയോഗിക്കുന്നതിനും ബാങ്കിങ് ഇതരവസ്തുക്കളുടെ കൈമാറ്റം, ഫണ്ട് നിക്ഷേപം എന്നീ വ്യവസ്ഥകള്‍ ശക്തമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.