1.60 കോടിയുടെ ആനക്കൊമ്പുമായി നാലുപേർ പിടിയിൽ

കോഴിക്കോട്: 1.60 കോടി വില വരുന്ന ആനക്കൊമ്പുമായി നാലുപേർ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ ജാഫർ (30), മുഹമ്മദ്‌ ബാസിൽ (25), ഷുക്കൂർ (30), പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ റഷീദ്‌ (50) എന്നിവരാണ് പിടിയിലായത്.

എട്ടു കിലോ തൂക്കമുള്ള 1.60 കോടി വില വരുന്ന രണ്ട് ആനക്കൊമ്പുകളാണ് വനംവകുപ്പ് ഫ്ലൈയിങ് സ്ക്വാഡും വിജിലൻസും ചേർന്ന് ഇവരിൽനിന്ന് പിടികൂടിയത്. മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് ആനക്കൊമ്പുമായി ഇവർ പിടിയിലായത്.

ഇവരുടെ പക്കൽ ആനക്കൊമ്പ്‌ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വാങ്ങിക്കാനെന്ന വ്യാജേന ഉദ്യോഗസ്ഥർ ഇവരെ ബസ് സ്റ്റാൻഡിന് സമീപത്തേക്ക് വരുത്തുകയായിരുന്നു. ഇവിടെ നിന്നും ബാങ്ക് റോഡിലേക്ക് തന്ത്രപരമായി സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിച്ചു. ചാക്കിൽ പൊതിഞ്ഞ ആനക്കൊമ്പ് പുറത്തെടുത്തപ്പോൾ ഫ്ലൈയിങ് സ്ക്വാഡും രംഗത്തെത്തി പിടികൂടുകയായിരുന്നു.

മറ്റൊരാൾ വിൽക്കാൻ ഇവരെ ഏൽപിച്ചെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിങ്കളാഴ്ച താമരശ്ശേരി റേഞ്ച്‌ വിജിലൻസിന്‌ കൈമാറും.

Tags:    
News Summary - Four persons arrested with ivory worth crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.