കോട്ടക്കൽ: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മാതാപിതാക്കളുടെ കൈയില്‍നിന്ന് കുളത്തില്‍ വീണ നാലു വയസുകാരന്‍ മരിച്ചു. കോട്ടക്കൽ ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷിന്‍റെയും ഗംഗാദേവിയുടെയും മകന്‍ ധ്യാന്‍ നാരായണന്‍ ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്. വീടിനടുത്തുള്ള കുളത്തില്‍ അമ്മയും അഛനും നീന്തല്‍ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.