മലപ്പുറം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ഉേദ്യാഗസ്ഥരെന്ന വ്യാജേന നടത്തിയ ഒാൺൈലൻ തട്ടിപ്പിൽ നിരവധി പേർക്ക് പണം നഷ്ടമായി. പണം നഷ്ടമായവർ ചൊവ്വാഴ്ചയും കോഴിക്കോട് വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരെ തേടിയെത്തി.
കരിപ്പൂരിൽ എത്തിയപ്പോഴാണ് ഇൗ പേരിൽ ആരും ജോലി ചെയ്യുന്നില്ലെന്നും തട്ടിപ്പിന് ഇരയായ വിവരവും ഇവരറിയുന്നത്. നിരവധി പേരാണ് കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. ഫോൺ മുഖേനയും നിരവധി േപർ സ്റ്റേഷനിൽ വിളിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണ് വ്യാജപേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത്.
വിമാനത്താവളങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ലഭിച്ചെന്ന പേരിൽ ഇവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ ഒാൺലൈനിൽ വിൽപനക്ക് വെക്കും.
ഇതോടെയാണ് തട്ടിപ്പിന് തുടക്കം. ഇലക്ട്രോണിക്സ്, ഫർണിച്ചർ, വാഹനങ്ങൾ എന്നിവ ഒരുമിച്ച് വിൽക്കുന്നുവെന്നാണ് പരസ്യം. കുറഞ്ഞ വിലയായിരിക്കും സൈറ്റിലിടുക. യാഥാർഥ്യമറിയാതെ നിരവധി പേർ സൈറ്റിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടും. സാധനങ്ങൾ ലഭിക്കണമെങ്കിൽ മൂൻകൂറായി തുക നൽകണമെന്നായിരിക്കും അടുത്ത നിബന്ധന.
ഡിജിറ്റൽ വാലറ്റ് മുഖേനയാണ് പണം കൈമാറുക. പണം ലഭിക്കുന്നതോടെ ഇവരെ പിന്നീട് ലഭിക്കില്ല. ഒരു കേസിൽ പൊലീസ് ടവർ ലൊക്കേഷൻ കണ്ടെത്തിയത് രാജസ്ഥാനിലെ ജയ്പൂരായിരുന്നു.
പരസ്യം കണ്ട് വിളിക്കുന്നവരുടെ പരിസരത്തുള്ള വിമാനത്താവളങ്ങളിലാണ് ജോലി ചെയ്യുന്നതെന്നാണ് തട്ടിപ്പ് നടത്തുന്നവർ പറയുക. മലബാർ പ്രദേശത്തുള്ളവരാണെങ്കിൽ കരിപ്പൂരും മധ്യകേരളത്തിലുള്ളവരാണെങ്കിൽ നെടുമ്പാശ്ശേരിയും തെക്കൻ കേരളത്തിലുള്ളവർ ബന്ധപ്പെടുേമ്പാൾ തിരുവനന്തപുരം വിമാനത്താവളത്തിലുമാണ് ജോലിയെന്നാണ് പറയുക.
വിമാനത്താവളങ്ങളിലെ സുരക്ഷ ജീവനക്കാരുടെ പേരിലാണ് കൂടുതലും തട്ടിപ്പ് നടക്കുന്നത്. വിഷയത്തിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.