ആലപ്പുഴ: ചാരിറ്റിയുടെ മറവിൽ തട്ടിപ്പ് നടത്തിയ ഒരാൾ പിടിയിൽ. പാലക്കാട് ആലത്തൂർ സിവിൽ സ്റ്റേഷന് സമീപം പത്ത് വർഷമായി പ്രവർത്തിച്ചുവരുന്ന മദർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ ചെയർമാനായ ജഹാംഗീർ (56) എന്നയാളെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. പറയകാട് എ.കെ.ജി ബസ് സ്റ്റോപ്പിന് സമീപത്തെ വീട്ടിൽ ഓട്ടിസം ബാധിച്ച യുവതി ഒറ്റയ്ക്കുള്ളപ്പോൾ ചാരിറ്റിയുടെ ഭാഗമായുള്ള പിരിവിന് എന്ന വ്യാജേന വന്നയാൾ യുവതിയുടെ 7 ഗ്രാം വരുന്ന സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ചാരിറ്റി സ്ഥാപനത്തിലെ തട്ടിപ്പ് കണ്ടെത്തിയത്. ഒരു രേഖയും ഇല്ലാതെ ഒരേ നമ്പറിലുള്ള ഒന്നിലധികം രസീത് ബുക്കുകൾ അച്ചടിച്ച് പലർക്കായി വിതരണം ചെയ്ത് തുക സമാഹരിച്ചതായും കണ്ടെത്തി. പിരിവു നടത്തുന്നവരിൽ കൂടുതലും അന്തർ സംസ്ഥാനക്കാരായിരുന്നു. മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെയും കുത്തിയതോട് പൊലീസ് തിരിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.