തിരുവനന്തപുരം: ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം മദ്യപിച്ച് നൃത്തം ചെയ്ത സംഭവം വിവാദമായതോടെ തിരുവനന്തപുരം എസ്.എഫ്.ഐ കമ്മിറ്റിൽ കൂടുതൽ നടപടി. ജില്ല സെക്രട്ടറി ഗോകുൽ ഗോപിനാഥനെയും പ്രസിഡന്റ് ജോബിൻ ജോസിനെയും നീക്കി.
ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഗോകുൽ മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നവംബര്‍ 11നായിരുന്നു സംഭവം. അന്ന് ജില്ലയില്‍ എസ്.എഫ്.ഐ ലഹരിവിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. ജില്ല നേതാക്കളായിരുന്നു പരിപാടിക്ക് നേതൃത്വം നല്‍കിയിരുന്നത്. അതിനു ശേഷം ജില്ല പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ യൂനിവേഴ്‌സിറ്റി കോളജിലെത്തി മദ്യപിച്ച് പൊതുനിരത്തില്‍ നൃത്തം ചെയ്യുകയായിരുന്നു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും പരാതി ലഭിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മുൻ ജില്ല സെക്രട്ടറി ജെ.ജെ. അഭിജിത്തിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി.
നേരത്തെ, ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയിൽനിന്ന് അഭിജിത്തിനെ പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.