തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചേക്കുമെന്ന് സൂചന. നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും. ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ വിഷയം ചർച്ചയായില്ല. ലോക്ഡൗണിൽ ഇളവുകൾ അനുവദിക്കാത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് സർക്കാർ നീക്കം.
നേരത്തെ കടകൾ തുറക്കുന്നതിന് ഇളവുകൾ ലഭിക്കാത്തതിനെ തുടർന്ന് വ്യാപാരികൾ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ അറിയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി ചർച്ചക്ക് തയാറായതോടെ തീരുമാനത്തിൽ നിന്നും ഇവർ പിന്നാക്കം പോവുകയായിരുന്നു.
കേരളത്തിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് വിമർശനമുയർന്നിരുന്നു. ഐ.എം.എ ഉൾപ്പടെയുള്ള സംഘടനയും വ്യാപാര സംഘടനകളും പ്രതിപക്ഷവും ഇക്കാര്യത്തിൽ വിമർശനം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.