തിരുവനന്തപുരം: വയൽകിളികളെ വീണ്ടും ആക്ഷേപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. എരണ്ടകളെന്നാണ് സുധാകരൻ ഇത്തവണ വയൽക്കിളികളെ ആക്ഷേപിച്ചത്. എരണ്ടകൾ വയലിൽ ഇറങ്ങിയാൽ നെല്ല് മുഴുവൻ കൊത്തികൊണ്ടു പോകും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു.
മലപ്പുറത്ത് എൻ.എച്ച് 66 ന്‍റെ അലൈൻമെന്‍റിൽ ഒരു മാറ്റവും വരുത്തില്ല. ശരിയായ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരാണ് ദേശീയപാതയുടെ അലൈൻമെന്‍റ് തീരുമാനിച്ചത്. മാറ്റം വേണമെങ്കിൽ കേന്ദ്ര സർക്കാരിനോട് പോയി വാങ്ങിച്ചെടുക്കണമെന്നും സുധാകരൻ നിയമസഭയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.