മുക്കം: എരഞ്ഞിമാവിൽ നടക്കുന്ന ഗെയിൽവിരുദ്ധ സമരം സംഘർഷത്തിനും സമാധാനഭംഗത്തിനും ഇടയാക്കുന്ന പ്രത്യക സാഹചര്യത്തിൽ സമരക്കാരുമായി ചർച്ചക്ക് അധികൃതർ മുൻൈകയെടുക്കണമെന്നും പൈപ്പ് ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂമിയുടെ ഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും സി.പി.ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇടതു മുന്നണി നേതൃത്വം നൽകുന്ന സർക്കാറിനും പൊലീസ് നയത്തിനും കളങ്കമേൽപിക്കും വിധം നിരപരാധികളെ ഉപദ്രവിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വി.എ. സണ്ണി അധ്യക്ഷത വഹിച്ചു. പി.കെ. കണ്ണൻ, കെ. മോഹനൻ മാസ്റ്റർ, കെ.എം. അബ്ദുറഹിമാൻ, വി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.