തിരുവനന്തപുരം: കൊച്ചി-മംഗലാപുരം ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഡിസംബർ ആദ്യം കമീഷൻ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബംഗളൂരുവിലേക്കുള്ള ലൈൻ അടുത്ത ജനുവരിയിൽ കമീഷൻ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മംഗലാപുരം ലൈനിെൻറ പൂർത്തീകരണവും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
പദ്ധതിക്കായി വലിയ വെല്ലുവിളിയാണ് സർക്കാർ ഏറ്റെടുത്തത്. ചന്ദ്രഗിരിപ്പുഴക്ക് കുറുകെ ഒന്നര കിലോ മീറ്റർ പൈപ്പ് ആയിരുന്നു അവസാന കടമ്പ. ഇത് വൈകിയപ്പോൾ പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രധാനമന്ത്രി അടിയന്തര ഇടപെടൽ നടത്തുകയും ഉയർന്ന ഉദ്യോഗസ്ഥനെ അയക്കുകയും പണി പൂർത്തിയാക്കുകയും ചെയ്തു.
പദ്ധതി പൂർത്തിയാക്കി മടങ്ങിയാൽ മതിയെന്ന് ഉദ്യോഗസ്ഥന് നിർദേശം ലഭിച്ചതായാണ് വിവരം. ഇടപെടൽ നടത്തിയ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.