പത്തനംതിട്ട: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീെകാളുത്തിയ സംഭവത്തിൽ കാമുകൻ പിടിയിൽ. പൊള്ളലേറ്റ നിലയില്‍ കടമ്മനിട്ട തെക്കുംപറമ്പില്‍ സജിലിനെ (20) സംഭവം നടന്ന വീടിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്നാണ് പൊലീസ് പിടികൂടിയത്. 60 ശതമാനത്തോളം പൊള്ളലേറ്റ് വസ്ത്രം ധരിക്കാൻ കഴിയാത്തതിനാൽ പുറത്തിറങ്ങാനാകാതെ കഴിയുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പെൺകുട്ടിയുടെ ദേഹത്തുനിന്ന് യുവാവിെൻറ ശരീരത്തിലേക്ക് തീപടർന്നു പിടിക്കുകയായിരുന്നു. പിടിയിലായ സജിലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.പ്രണയബന്ധത്തിലായിരുന്ന സജിൽ വിവാഹാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടിയുടെ മാതാപിതാക്കൾ അനുവദിച്ചില്ല. ഇതിനു പ്രതികാരമായാണ് തീകൊളുത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി.
എന്നാൽ, പെണ്‍കുട്ടിയുമായി പ്രണയമായിരുന്നുവെന്നും ഭയപ്പെടുത്താനാണ് പെട്രോളൊഴിച്ചതെന്നും സജില്‍ പൊലീസിനോടു പറഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം കൂടുതല്‍ ചോദ്യംചെയ്യുമെന്ന് പത്തനംതിട്ട ഡിവൈ.എസ്.പി കെ.എ. വിദ്യാധരന് പറഞ്ഞു. കോഴഞ്ചേരി സി.ഐ ബി. അനിലിനാണ് അന്വേഷണച്ചുമതല. വധശ്രമത്തിനാണ് ഇപ്പോള്‍ കേസെടുത്തത്. സംഭവം നടന്ന വീട്ടുമുറ്റത്തുനിന്ന് കാല്‍ഭാഗത്തോളം പെട്രോള്‍ അടങ്ങിയ പ്ലാസ്റ്റിക് കുപ്പി, ഒരു കറിക്കത്തി, കമ്പിവടി എന്നിവ കണ്ടെടുത്തു. ഇതെല്ലാം പ്രതിയുടേതാണെന്ന് പൊലീസ് പറഞ്ഞു.അതിനിടെ പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴി മജിസ്േട്രറ്റ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ മെഡിക്കൽ കോളജിലെത്തി ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് രതീഷ്കുമാറാണ് പെൺകുട്ടിയുടെ മൊഴിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.