കൊല്ലം: ഓച്ചിറയില്‍ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം മഹാരാഷ്ട്രയിലേക്ക്. രാജസ്ഥാന്‍ കേന്ദ ്രീകരിച്ചുള്ള അന്വേഷണത്തില്‍ തട്ടിക്കൊണ്ടു പോയ മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്താനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചൊവ്വാഴ്ച രാത്രി അനന്തു, വിപിന്‍ എന്നിവരെയും ബുധനാഴ്ചയോടെ പ്യാരി എന്നയാളെയും പിടികൂടിയിരുന്നു. ഓച്ചിറ സ്വദേശിയായ മുഹമ്മദ് റോഷനെയും പെൺകുട്ടിയേയും കണ്ടെത്താനുണ്ട്. അനന്തു, വിപിൻ, പ്യാരി, റോഷൻ എന്നിവർക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം മാതാപിതാക്കളെ മർദിച്ച് അവശരാക്കിയ ശേഷം മകളെ തട്ടിക്കൊണ്ടുപോയതായാണ് പിതാവിന്റെ പരാതി. സംഭവം നടന്ന് അഞ്ചു ദിവസമായിട്ടും മുഖ്യപ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.