അഞ്ചൽ: വൈക്കത്തിന് സമീപം മൂവാറ്റുപുഴയാറ്റിൽ ചാടി മരിച്ച ആയൂർ നീറായ്ക്കോട് അഞ്ജുഭവനിൽ ആര്യ ജി. അശോക് (21), അറയ്ക്കൽ അനിൽ ഭവനിൽ അഞ്ജു (21) എന്നിവരുടെ മൃതദേഹങ്ങൾ അവരവരുടെ വീടുകളിലെത്തിച്ച് സംസ്കരിച്ചു.
കഴിഞ്ഞ 13ന് വീടുവിട്ടിറങ്ങിയ ഇരുവരും വൈക്കത്തിന് സമീപം മുറിഞ്ഞപുഴ പാലത്തിൽ നിന്നും മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയാണ് മരിച്ചത്. വൈക്കം പൊലീസിെൻറ നിയമനടപടിക്ക് ശേഷം അഞ്ചൽ, ചടയമംഗലം പൊലീസുകൾക്ക് കൈമാറി.
വൈക്കത്തുനിന്ന് ആംബുലൻസിൽ എത്തിച്ച മൃതദേഹങ്ങൾ അവരവരുടെ വീടുകളിലെത്തിച്ച് ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.