ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; ഒരുമാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ ആഘോഷം

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; ഒരുമാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ ആഘോഷംതിരുവനന്തപുരം: ഒരുമാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ ആഘോഷം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ തിങ്കളാഴ്ച തുടങ്ങും. 25 ഏക്കര്‍ വിസ്തൃതിയില്‍ ആകെ രണ്ടര ലക്ഷം സ്‌ക്വയര്‍ഫീറ്റ് വരുന്ന 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍ ഒരുങ്ങിക്കഴിഞ്ഞു. ഓരോ പവലിയനിലും നാം ഇതുവരെ സയന്‍സിലൂടെ മനസിലാക്കിയ അറിവുകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകു പ്രപഞ്ചത്തിന്റെ മാതൃക, യുദ്ധം സൃഷ്ടിക്കു കെടുതികള്‍, ബഹിരാകാശനിലയത്തില്‍ നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങി എ.ആര്‍, വി.ആര്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അനുഭവവേദ്യമാകുന്ന അറിവുകളടങ്ങിയ പവലിയനുകളുണ്ട്. ദിനോസറിന്റെ യഥാര്‍ഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃകയും എച്ച്.എം.എസ് ബീഗിള്‍ കപ്പലിന്റെ മാതൃകയും മ്യൂസിയം ഓഫ് ദ മൂണുമൊക്കെ സന്ദര്‍ശകര്‍ക്ക് വിജ്ഞാനവും വിനോദവും നല്‍കുന്നതായിരിക്കും.

ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ സഞ്ചരിക്കുന്ന എക്‌സിബിഷനായ സീഡ്‌സ് ഓഫ് കള്‍ചര്‍ അടക്കം കാഴ്ചകള്‍ വേറെയുമുണ്ട്. ലൈഫ് സയന്‍സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അറിവുകളുടെ ആഘോഷംകൂടിയാകും ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള എന്നുറപ്പാണ്. തിങ്കളാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷത വബിക്കും. ഉദ്ഘാടനച്ചടങ്ങില്‍ നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞ മധുലിക ഗുഹാത്തകുര്‍ത്ത മുഖ്യാതിഥിയാകും.

ഉദ്ഘാടനച്ചടങ്ങിനു ശേഷം ഗായകന്‍ എം.ജി ശ്രീകുമാര്‍ നയിക്കുന്ന സംഗീതപരിപാടി അരങ്ങേറും. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രഭാഷണ പരിപാടികളും കലാ സാംസ്‌കാരിക പരിപാടികളും ചൊവ്വാഴ്ച ആരംഭിക്കും. പ്രഭാഷണ പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്ച നടക്കുന്ന ഡോ. കൃഷ്ണ വാര്യര്‍ മെമ്മോറിയല്‍ ലക്ചറില്‍ നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞ ഡോ മധുലിക ഗുഹാത്തകുര്‍ത്ത സംസാരിക്കും. കലാ സാംസ്‌കാരിക പരിപാടികളില്‍ ചലച്ചിത്ര താരം നവ്യാനായര്‍ നൃത്തം അവതരിപ്പിക്കും.

ഫെസ്റ്റിവലിലെ മറ്റൊരു പ്രധാന ആകര്‍ഷണമായ നൈറ്റ് സ്‌കൈ വാച്ചിങ് ആന്‍ഡ് ടെന്‍ഡിങ് ഈ മാസം 20ന് ആരംഭിക്കും. മൂന്‍കൂട്ടി തീരുമാനിക്കപ്പെട്ട ദിവസങ്ങളില്‍ മാത്രമാണ് നൈറ്റ് സ്‌കൈവാച്ചിങ് ആന്‍ഡ് ടെന്റിങ് ഉണ്ടാകുക. ഫെസ്റ്റിവലിന്റെ ടിക്കറ്റ് വില്‍പന ഓണ്‍ലൈനില്‍ പുരോഗമിക്കുകയാണ്. www.gsfk.org എന്ന വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.

Tags:    
News Summary - Global Science Festival Kerala; A month-long celebration of science

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.