തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ നവീകരിച്ച വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. മന്ത്രി പി.രാജീവ് വെബ്‌സൈറ്റിന്റെ പ്രകാശനം നിർവഹിച്ചു.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ ജി.അജിത്കുമാര്‍, ക്യൂറേറ്റര്‍ ഡോ വൈശാഖന്‍ തമ്പി, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡോ രതീഷ് കൃഷ്ണന്‍, ഡിസൈന്‍ കമ്മറ്റി കണ്‍വീനര്‍ ബെറ്റ്‌നിസോള്‍, ഫഹീദ മുംതാസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിനെക്കുറിച്ചും ഫെസ്റ്റിവലിലെ പ്രദര്‍ശനങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വെബ്‌സൈറ്റ് തയാറാക്കിയിട്ടുള്ളത്.
ലൈഫ് സയന്‍സ് എന്ന വിഷയത്തില്‍ അധിഷ്ഠിതമായ ക്യൂറേറ്റഡ് എക്‌സിബിഷനെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫെസ്റ്റിവലിലെ എക്‌സിബിഷനുകളിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ,സാംസ്‌കാരിക പരിപാടികളുടെയും പ്രഭാഷണ പരിപാടികളുടെയും സീറ്റുകളും gsfk.org എന്ന വെബ്‌സൈറ്റിലൂടെ സൗജന്യമായി ബുക്ക് ചെയ്യാം. 2024 ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.