കരിപ്പൂർ: ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെ മൂന്ന് ക്ലീനിങ് സൂപ്പർവൈസർമാർ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസിെൻറ (ഡി.ആർ.െഎ) കസ്റ്റഡിയിൽ. ശുചീകരണ വിഭാഗത്തിലെ കരാർ ജീവനക്കാരാണിവർ. വിദേശത്തുനിന്ന് യാത്രക്കാരൻ എത്തിച്ച സ്വർണം പുറത്തുള്ള സംഘത്തിന് ഇവരാണ് കൈമാറിയതെന്നാണ് വിവരം.
ദോഹയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരൻ ഡസ്റ്റ്ബിന്നിൽ നിക്ഷേപിച്ച സ്വർണം പുറത്തെത്തിച്ച് സംഘത്തിന് കൈമാറുകയായിരുന്നു. ഇവരുടെ കാറിലെത്തി കള്ളക്കടത്ത് സംഘത്തിന് കൈമാറിയതായാണ് വിവരം. സംഭവസ്ഥലത്തുനിന്ന് അൽപം മാറി ഈ കാറും അധികൃതർ കണ്ടെത്തി.
ക്ലീനിങ് സൂപ്പർവൈസർമാർ കസ്റ്റഡിയിലായതോടെ സംഭവത്തിൽ ഡി.ആർ.ഐ കസ്റ്റഡിയിലുള്ളവരുടെ എണ്ണം നാലായി. കാറിലുണ്ടായിരുന്ന മുക്കം സ്വദേശി നിസാറാണ് മറ്റൊരാൾ. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. കൂടാതെ, സ്വർണം കടത്താൻ സഹായിച്ചവരെക്കുറിച്ചും വിശദ അന്വേഷണം നടക്കുന്നുണ്ട്. ഡി.ആർ.െഎ കോഴിക്കോട് യൂനിറ്റിന് പുറമെ കൊച്ചിയിൽനിന്നും കൂടുതൽ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. കൂടുതൽ പേർ കള്ളക്കടത്ത് സംഘത്തിലുണ്ടെന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ, സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പത്തനാപുരം സ്വദേശി ഫസലുറഹ്മാെൻറ സി.സി ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സമീപത്തെ വീട്ടിൽനിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. സമീപത്തെ വയലിലൂടെ ഒാടി രക്ഷപ്പെട്ട ഇയാൾ തൊട്ടടുത്ത വീട്ടിലും കയറിയിട്ടുണ്ട്. അപകടത്തിനിടെ വസ്ത്രം നഷ്ടമായതിനാൽ ഇവിടെനിന്ന് തുണി വാങ്ങിയാണ് രക്ഷപ്പെട്ടത്.
റോഡിൽ പൊലീസ് പരിശോധന നടക്കുന്നുണ്ടെന്നും ലൈസൻസില്ലാത്തതിനാൽ ഒാടി രക്ഷപ്പെട്ടപ്പോൾ വസ്ത്രം നഷ്ടമായെന്നുമാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞെതന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ വീട്ടിൽ കൊണ്ടോട്ടി പൊലീസ് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.