തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിനോട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ പറഞ്ഞെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി.
എം. ശിവശങ്കറിന് മുഖ്യമന്ത്രി പണം നൽകിയെന്ന് പറയാൻ ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചെന്നാണ് സിവിൽ പൊലീസ് ഓഫിസർ റെജിമോൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്.
ബാങ്ക് ലോക്കറിൽനിന്ന് കണ്ടെത്തിയ പണം ശിവശങ്കറിെൻറതാണെന്ന് പറയാൻ സ്വപ്നയെ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് റെജിമോൾ മൊഴിനൽകി. ഈ പണം ശിവശങ്കറിന് മുഖ്യമന്ത്രി നൽകിയതാണെന്ന് പറയണം. അങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ സ്വപ്നയോട് പറയുന്നത് താൻ കേട്ടു.
മൊഴി രേഖപ്പെടുത്തിയശേഷം വായിച്ചുനോക്കാൻപോലും അനുവദിച്ചില്ലെന്ന് സ്വപ്ന തന്നോട് പറഞ്ഞു. പുറത്തുവന്ന ശബ്ദരേഖ സ്വപ്നയുടേത് ആയിരിക്കുമെന്നും റെജിമോൾ മൊഴി നൽകി. കഴിഞ്ഞദിവസം മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയും പുറത്തുവന്നു. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന കസ്റ്റംസിെൻറ സത്യവാങ്മൂലം വിവാദമായിരുന്നു. തുടർന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തി സ്വപ്ന സുരേഷിനെക്കൊണ്ട് സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ മൊഴി പറയിപ്പിച്ചെന്ന പൊലീസുദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.