കൊച്ചി: സി.ഐ.ടി.യു നേതാവ് കെ.എന്‍. ഗോപിനാഥിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അദ്ദേഹവും മകളും ഉന്നയിച്ച പരാതി ഗൗരവതരമാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കലൂര്‍ പൊലീസ് ഗെസ്റ്റ്ഹൗസില്‍ എത്തിയ ഗോപിനാഥില്നിന്നും മകളില്‍നിന്നും പരാതി സ്വീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിയില്‍ പഴുതടച്ച അന്വേഷണം നടത്തും.അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡി.ജി.പി പറഞ്ഞു.
പ്രതിയായ ഉണ്ണികൃഷ്ണന് വാടക കൊലയാളിയാണെന്നും അയാള്‍ക്ക് പിന്നില്‍ ആരോ ഉണ്ടെന്നും ഗോപിനാഥ് പറഞ്ഞു. ആരാണ് അയാളെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചതെന്ന് പുറത്തുവരേണ്ടതുണ്ട്. തന്‍െറ പരാതി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതിനുശേഷം ഐ.പി.എസ് ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാമെന്ന് ഡി.ജി.പി അറിയിച്ചതായും ഗോപിനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.