തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാെൻറ വിവാദ നിലപാടുകൾക്കെതിരെ ഏറ്റുമുട്ടലിലേക്ക് േപാകുന്നെന്ന തോന്നലുണ്ടാക്കുകയും സമവായ പാത സ്വീകരിക്കുകയുമാണ് മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫും എന്നും സ്വീകരിച്ചത്. കേന്ദ്രത്തിെൻറ രാഷ്ട്രീയ നിയമനമായ ആരിഫിനെ പിണക്കരുതെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. വിദേശ മൂലധനത്തോടെ വൻകിട വികസന പദ്ധതികൾ നടപ്പാക്കാൻ ആഗ്രഹിക്കുന്ന സർക്കാറിന് രാഷ്ട്രീയ നിലപാടുകളെക്കാൾ പ്രാമുഖ്യം പ്രായോഗിക രാഷ്ട്രീയത്തിനാണ്.
സംസ്ഥാനത്തെ എല്ലാ സർക്കാറുകളെയുംപോലെ സർവകലാശാലകളിൽ സ്വജനപക്ഷപാതിത്വ നിയമനം പിണറായി സർക്കാറിെൻറയും ദൗർബല്യമാണ്. മന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എം.എൽ.എയും ഉൾപ്പെടെ അഞ്ച് സി.പി.എം നേതാക്കളുടെ അടുത്ത ബന്ധുക്കൾക്കാണ് നിയമനം നൽകിയത്. പി. രാജീവ്, എം.ബി. രാജേഷ്, കെ.കെ. രാഗേഷ്, പി.കെ. ബിജു, എ.എൻ. ഷംസീർ എന്നിവരുടെ ബന്ധുക്കളാണ് സർക്കാറിെൻറ തലോടൽ ഏറ്റുവാങ്ങിയത്. ഷംസീറിെൻറ ബന്ധു നിയമനം ഹൈകോടതി ഇടപെടലിൽ പൊലിഞ്ഞു.
നിയമിതരായവർക്കെല്ലാം യോഗ്യതയുണ്ടെന്നാണ് വാദം. ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള നിയമനം മുമ്പുണ്ടായിട്ടില്ലെന്നാണ് യു.ഡി.എഫിെൻറ ആക്ഷേപം. എന്നാൽ, വി.സി നിയമനത്തിൽ അടക്കം കേന്ദ്രഇടപെടൽ മറച്ചുവെച്ചാണ് തങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ തുടങ്ങിയതല്ല ഈ നീക്കങ്ങളെന്നും അവർ പറയുന്നു. 1980കൾ മുതൽ മോദി സർക്കാറിെൻറ വരവുവരെ ഇടക്കാലത്തൊഴികെ കേന്ദ്രത്തിലെ കോൺഗ്രസ് നിയമിക്കുന്ന ഗവർണർമാരും എൽ.ഡി.എഫ് സർക്കാറുകളും തമ്മിൽ ഉരസലുകൾ ഉണ്ടായിട്ടുണ്ട്. മോദിയുടെ വരവോടെ ഹിന്ദുത്വ രാഷ്ട്രീയം ഗവർണർ നിയമനത്തിലും പ്രതിഫലിച്ചുവെന്നാണ് ആക്ഷേപം.
ജസ്റ്റിസ് പി. സദാശിവം ഗവർണറായ കാലത്ത് ആരോഗ്യ സർവകലാശാല വി.സി നിയമനത്തിലാണ് ഇതാദ്യം പ്രകടമായത്. സി. അച്യുതമേനോെൻറ മകനും ആരോഗ്യരംഗത്തെ വിദഗ്ധനുമായ ഡോ. വി. രാമൻകുട്ടിയുടെ പേര് ഉൾപ്പെടെയാണ് ഒന്നാം പിണറായി സർക്കാർ നിർദേശിച്ചത്. എന്നാൽ, കേന്ദ്രമന്ത്രി വി. മുരളീധരനുമായി അടുപ്പമുള്ള ഡോ. മോഹൻ കുന്നുമ്മലിനെയാണ് ഗവർണർ സദാശിവം വി.സിയായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.