ന്യൂഡൽഹി: ഗവർണർ ജസ്റ്റിസ് പി. സദാശിവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ തുടരുന്ന സി.പി.എം--ആർ.എസ്.എസ് ഏറ്റുമുട്ടലുകൾക്കും ബി.ജെ.പി സംസ്ഥാനനേതൃത്വത്തിലെ ഒരുവിഭാഗം ഗവർണർെക്കതിരെ നടത്തിയ അധിക്ഷേപാർഹമായ പരാമർശങ്ങൾക്കുമിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഉച്ചക്ക് 12ന് ആഭ്യന്തരമന്ത്രിയുടെ ഒാഫിസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. 15 മിനിറ്റ് നീളുന്ന പതിവ് കൂടിക്കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ അരമണിക്കൂർ നീണ്ടത് അഭ്യൂഹങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്. നേരേത്ത, വൈകീട്ട് നാലിനാണ് കേന്ദ്രമന്ത്രിയുടെ ഒാഫിസ് സമയം അനുവദിച്ചിരുന്നതെങ്കിലും അത് തിങ്കളാഴ്ച ഉച്ചയിലേക്ക് മാറ്റി.
കണ്ണൂർ പയ്യന്നൂരിൽ ആർ.എസ്.എസ് പ്രാദേശികനേതാവ് ബിജു കൊല്ലെപ്പട്ടതിനെ തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന രാഷ്ട്രീയസാഹചര്യം സംബന്ധിച്ച് വിശദമായ വിവരങ്ങൾ ധരിപ്പിക്കുകയും റിപ്പോർട്ട് അടക്കം ഗവർണർ കേന്ദ്രത്തിന് കൈമാറിയെന്നുമാണ് സൂചന
. അതോടൊപ്പം സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളിൽ നിന്ന് തനിെക്കതിരെയുണ്ടായ അധിക്ഷേപാർഹമായ വാക്കുകളിലെ അതൃപ്തിയും അദ്ദേഹം കേന്ദ്രമന്ത്രിയെ അറിയിച്ചതായി പറയുന്നു.
പുതിയ കൊലപാതകപശ്ചാത്തലത്തിൽ കണ്ണൂരിൽ പ്രത്യേക സൈനികഅധികാര നിയമം നടപ്പാക്കണമെന്ന് ബി.ജെ.പി സംസ്ഥാനനേതൃത്വം ഗവർണർക്ക് നിവേദനം നൽകിയിരുന്നു. ഇത് മുഖ്യമന്ത്രിക്ക് കൈമാറിയ ഗവർണറുടെ നടപടിയെ ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശും ശോഭാസുരേന്ദ്രനും രൂക്ഷമായി വിമർശിച്ചു.
മുമ്പ് നടന്ന രാഷ്ട്രീയസംഘർഷങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയും പരസ്പരം അക്രമങ്ങളിൽ ഏർപ്പെടുെന്നന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചിരുന്നത്. എന്നാൽ, ഇതിൽ ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വത്തിന് അതൃപ്തിയാണുള്ളത്. ബി.ജെ.പി കേന്ദ്രനേതൃത്വവും രാജ്നാഥ് സിങ് അടക്കമുള്ള കേന്ദ്രമന്ത്രിമാരും എൽ.ഡി.എഫ് സർക്കാറിനും സി.പി.എം നേതൃത്വത്തിനുമെതിരെ കടുത്തസ്വരത്തിലാണ് പ്രതികരിക്കുന്നത്. സി.പി.എം വ്യാപകമായി അക്രമം നടത്തുെന്നന്നും സംസ്ഥാനത്ത് ക്രമസമാധാനനില പാേട തകർെന്നന്നുമുള്ള പ്രചാരണമാണ് ദേശീയതലത്തിലും ബി.ജെ.പി നടത്തുന്നത്.
ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ട് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതിനുള്ള സമ്മർദത്തിെൻറ ഭാഗമായിക്കൂടിയാണ് ബി.ജെ.പിനേതാക്കളിൽ നിന്നുള്ള വിമർശനം. ശോഭാസുരേന്ദ്രെൻറ വിമർശനഭാഷയെ മാത്രം തള്ളിയ ബി.ജെ.പി, അഫ്സ്പ അടക്കമുള്ള ആവശ്യങ്ങളെ തള്ളിപ്പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.