ബംഗളൂരു: ഇന്ത്യൻ വ്യോമസേനക്ക് കരുത്തായി 83 അത്യാധുനിക എൽ.സി.എ (ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ്) 'തേജസ് മാർക്ക്-1എ' യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്.എ.എൽ) ഒൗദ്യോഗികമായി 48,000 കോടിയുടെ കരാറിൽ ഒപ്പുവെച്ചു.
ബംഗളൂരുവിലെ യെലഹങ്ക വ്യോമതാവളത്തിൽ ബുധനാഴ്ച ആരംഭിച്ച 'എയ്റോ ഇന്ത്യ-2021' വ്യോമപ്രദർശനത്തിലാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങൾ കൂടുതലായി വാങ്ങുന്നതിനുള്ള സുപ്രധാന കരാർ കൈമാറിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിെൻറ സാന്നിധ്യത്തിൽ പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറൽ വി.എൽ. കാന്ത റാവു, എച്ച്.എ.എൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആർ. മാധവന് കരാർ കൈമാറി.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തേജസ് വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ പ്രതിരോധ നിർമാണ രംഗത്തിെൻറ ഗതി നിർണയിക്കുന്ന കരാറാണിത്.
പലകാര്യങ്ങളിലും വിദേശ വിമാനങ്ങളേക്കാൾ തദ്ദേശീയമായി നിർമിക്കുന്ന തേജസ് മികച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പ്രതിരോധ മേഖലയിൽ തദ്ദേശീയമായുള്ള ഏറ്റവും വലിയ കരാറാണിതെന്നും അദ്ദേഹം പറഞ്ഞു.
എൽ.സി.എ 'തേജസ് മാർക്ക്-1എ' വിഭാഗത്തിലുള്ള 73 പൂർണ സജ്ജമായ യുദ്ധവിമാനങ്ങളും ഇതേ വിഭാഗത്തിലുള്ള 10 പരിശീലന യുദ്ധവിമാനങ്ങളുമാണ് 2030നുള്ളിൽ എച്ച്.എ.എൽ വ്യോമസേനക്ക് കൈമാറുക.
കരാർപ്രകാരം അടുത്ത മൂന്നു വർഷത്തിനുള്ളിൽ ആദ്യവിമാനം കൈമാറും. 48,000 കോടി രൂപ ചെലവഴിച്ച് 83 എല്‍.സി.എ തേജസ് മാര്‍ക്ക് -1എ വാങ്ങാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ സുരക്ഷ അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.