ഗുസ്തി താരങ്ങൾക്ക് ഫ്രറ്റേണിറ്റിയുടെ ഐകൃദാർഢ്യം

മലപ്പുറം: രാജ്യ തലസ്ഥാനത്ത് നീതിക്ക് വേണ്ടി പോരാടുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്  കൊണ്ടോട്ടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ ഉദ്ഘാടനം നിർവഹിച്ചു.

പോക്സോ കേസ് പ്രതിയായ ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കുന്നതിന് പകരം പാർലമെന്റ് ഉദ്ഘാടന ചടങ്ങിലേക്ക് ആദരപൂർവ്വം ആനയിക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്തത്. രാജ്യത്തിന്റെ യശസ്സും അഭിമാനവുമുയർത്തിയ ഗുസ്തി താരങ്ങളെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത് രാജ്യാന്തര തലത്തിൽ തന്നെ വലിയ നാണക്കേടാണുണ്ടാക്കിയത്. രാജ്യവ്യാപക പ്രതിഷേധമുയരുമ്പോഴും ബ്രിജ്‌ ഭൂഷനെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് രാജ്യത്തെ നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിക്കലാണ്. വിദ്യാർഥി യുവജനങ്ങളുടെ വലിയ പ്രതിഷേധം കേന്ദ്ര സർക്കാറിനെതിരെ ഉയർന്നു വരണമെന്നും കെ.എം ഷെഫ്രിൻ പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്ത്, തഷ് രീഫ് കെ.പി, വൈസ് പ്രസിഡന്റുമാരായ ലബീബ് കായക്കൊടി, ഷമീമ സക്കീർ എന്നിവരും സംസാരിച്ചു.

Tags:    
News Summary - Gratitude of Fraternity to wrestling stars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.