ബംഗളൂരു: മുൻ സംസ്ഥാന സെക്രട്ടറിയും രണ്ടു തവണ എം.എൽ.എയുമായ ജി.വി. ശ്രീരാമ റെഡ്ഡിയെ സി.പി.എം പുറത്താക്കി. ചിക്കബല്ലാപുര ജില്ല കമ്മിറ്റിയുടേതാണ് തീരുമാനം. അരനൂറ്റാണ്ടുകാലം സി.പി.എമ്മിനൊപ്പം പ്രവർത്തിച്ച റെഡ്ഡി കർണാടകയിൽ പാർട്ടിയുടെ ജനകീയമുഖമായിരുന്നു. റെഡ്ഡിയുടെ പുറത്താകൽ കർണാടകയിൽ വിഭാഗീയതക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
സ്ത്രീ പീഡനക്കേസിൽ ആരോപണ വിധേയനായതിനെ തുടർന്ന് അച്ചടക്കനടപടിയുടെ ഭാഗമായി ജി.വി. ശ്രീരാമ റെഡ്ഡിയെ സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്നും കേന്ദ്രകമ്മിറ്റിയിൽനിന്നും 2018 ഡിസംബറിൽ തരംതാഴ്ത്തിയിരുന്നു. സാമ്പത്തിക തിരിമറി, സ്വഭാവദൂഷ്യം എന്നീ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പാർട്ടി അംഗമായ വനിതയാണ് പീഡനപരാതി നൽകിയത്.
പാർട്ടിതല അന്വേഷണത്തിന് പിന്നാലെ ശ്രീരാമ റെഡ്ഡിയിൽനിന്ന് വിശദീകരണം തേടിയെങ്കിലും മറുപടി നൽകാത്തതും പാർട്ടിവിരുദ്ധ നടപടി തുടരുന്നതുമാണ് പുറത്താക്കലിലേക്ക് വഴിവെച്ചത്. ഒരുവിഭാഗം നേതാക്കൾ ശ്രീരാമ റെഡ്ഡിക്കൊപ്പമാണ്. ബേഗപ്പള്ളി മണ്ഡലത്തിൽനിന്ന് 1994ലും 2004ലും എം.എൽ.എ ആയ ശ്രീരാമ റെഡ്ഡിക്ക് യുവനേതാക്കളടക്കമുള്ളവർ അനുയായികളായുണ്ട്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.