ഹാദിയ കേസ്​: പോപുലർ ​ഫ്രണ്ട്​ വനിത നേതാവിനെ ചോദ്യം ചെയ്​തു

കൊച്ചി: ഹാദിയ കേസിൽ പോപുലർ ഫ്രണ്ട്​ വനിത വിഭാഗം നേതാവ്​ എ.എസ്​. സൈനബയെ ദേശീയ അന്വേഷണ ഏജൻസി (എൻ.​െഎ.എ) ചോദ്യം ചെയ്​തു. ദിവസങ്ങൾക്കുമുമ്പാണ്​ കേസി​​െൻറ വിവരങ്ങൾ സൈനബയിൽനിന്ന്​ ശേഖരിച്ചതെന്ന്​ എൻ.​െഎ.എ കൊച്ചി യൂനിറ്റ്​ അധികൃതർ വ്യക്​തമാക്കി. എന്നാൽ, കഴിഞ്ഞദിവസം ചാനൽ നടത്തിയ ഒളികാമറ ഒാപറേഷനുമായി ബന്ധപ്പെട്ട്​ ഒരുവിധ ചോദ്യം ചെയ്യലും നടന്നിട്ടി​ല്ല. 

ഹാദിയ കേസിൽ മാത്രമാണ്​ അന്വേഷണമെന്നും കൂടുതൽ വ്യക്​തതക്ക്​ വീണ്ടും മൊഴിയെടുക്കുമെന്നും എൻ.​െഎ.എ അധികൃതർ പറഞ്ഞു. ഹാദിയയു​ടെ മതം മാറ്റം, ഷഫിൻ ജഹാനുമായുള്ള വിവാഹം എന്നീ കാര്യങ്ങളാണ്​ ശേഖരിച്ചത്​. കൂടുതൽ പേരിൽനിന്ന്​ മൊഴിയെടുക്കുമെന്നും ആരെയെങ്കിലും പ്രതിയാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും എൻ.​െഎ.എ വ്യക്​തമാക്കി. 

അഖില എന്ന ഹാദിയയുടെ പിതാവ്​ അശോകൻ നേരത്തേ മകളെ കാണാനില്ലെന്ന്​ ചൂണ്ടിക്കാട്ടി പെരിന്തൽമണ്ണ പൊലീസ്​ സ്​റ്റേഷനിൽ നൽകിയ കേസാണ്​ എൻ.​െഎ.എ റീ രജിസ്​റ്റർ ചെയ്​ത്​ അന്വേഷിക്കുന്നത്​​. കേരള പൊലീസ് ആക്ടിലെ 57, ​െഎ.പി.സി153 എ, 295 എ, 107 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ്​ കേസ്​. വിവാഹം റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ്​ സുപ്രീംകോടതി കേസ്​ എൻ.​െഎ.എക്ക്​ കൈമാറിയത്​. 
Tags:    
News Summary - hadiya case: sainaba questioned -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.