ന്യൂഡല്‍ഹി: ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട ഹരജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ ഭർത്താവ് ഷെഫിൻ ജഹാൻ രണ്ട് അപേക്ഷകൾ സുപ്രീംകോടതിയിൽ സമർപ്പിച്ചു. ജസ്റ്റിസ് ആർ.വി. രവീന്ദ്രെൻറ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് അട്ടിമറിച്ചതിന് എൻ.െഎ.എക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്ന അപേക്ഷയും ജീവന് ഭീഷണിയുണ്ടെന്ന ഹാദിയയുടെ വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തിൽ കോടതിയിൽ ഹാജരാക്കി ഹാദിയക്ക് പറയാനുള്ളത് കേൾക്കണെമന്ന് ആവശ്യപ്പെടുന്ന അപേക്ഷയുമാണ് ഷെഫിൻ നൽകിയിരിക്കുന്നത്.
കേസില്‍ എൻ.ഐ.എ കോടതിയുടെ നിർദേശം ലംഘിച്ചും മറ്റും അമിതതാൽപര്യം കാണിക്കുന്നത് ദുരൂഹമാണെന്നും അപേക്ഷയില്‍ പറയുന്നു. അച്ഛൻ തന്നെ ആക്രമിക്കുന്നുണ്ടെന്നും ഏതു നിമിഷവും കൊല്ലപ്പെടാമെന്നും ഹാദിയ പറയുന്നതായി പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളും ഷെഫിന് കോടതിയില്‍ സമര്‍പ്പിച്ചു. ഹാദിയയുടെ ആരോഗ്യനില പരിശോധിക്കുന്നതിന് മെഡിക്കല്‍ സംഘത്തെ നിയോഗിക്കണം. ഹാദിയയുടെ മാനസിക, ശാരീരിക നില ഏറെ പരിതാപകരമണ്. ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അപേക്ഷയൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.