കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന തീര്‍ഥാടകരെ സൗദി അറേബ്യയിൽ സഹായിക്കുന്നതിനുള്ള ഹജ്ജ് വളൻറിയർ (ഖാദിമുല്‍ ഹുജ്ജാജ്) നിയമനത്തിനെതിരെ ഹജ്ജ് കമ്മിറ്റി അംഗം എ.കെ. അബ്ദുറഹ്മാൻ ഹൈകോടതിയെ സമീപിച്ചു. നിയമനത്തിൽ സര്‍ക്കാര്‍ ഇടപെടൽ നടത്തുവെന്നാണ് ഇദ്ദേഹത്തിെൻറ ആരോപണം.
ശനി, ഞായർ ദിവസങ്ങളിലായാണ് കരിപ്പൂർ ഹജ്ജ് ഹൗസിൽ വളൻറിയർ നിയമനം നടക്കുന്നത്. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അംഗം പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടി എന്നിവെര ഇൻറർവ്യൂ ബോർഡിൽ നിയമിച്ച് ഏപ്രിൽ മൂന്നിനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. നേരേത്ത ഇറക്കിയ ഉത്തരവിൽ എക്സിക്യൂട്ടിവ് ഒാഫിസറായി മലപ്പുറം ജില്ല കലക്ടർ അമിത് മീണയായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ, കലക്ടർ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ഡോ. എ.ബി. മൊയ്തീൻകുട്ടിയെ നിയമിച്ച് വീണ്ടും ഉത്തരവ് ഇറക്കിയത്.
ഹജ്ജ് കമ്മിറ്റിയിൽ ചർച്ച ചെയ്യാതെയാണ് അംഗമല്ലാത്ത ഡോ. എ.ബി. മൊയ്തീൻകുട്ടിയെ നിയമിച്ചതെന്നാണ് ആക്ഷേപം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ പ്രകാരം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കാണ് വളൻറിയർ അഭിമുഖത്തിെൻറ ചുമതല. വിഷയത്തില്‍ സ്റ്റേ ലഭിച്ചിട്ടില്ലെങ്കിലും കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനത്തിന് അംഗീകാരം നൽകുകയെന്ന് കോടതി നിർദേശമുണ്ടെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
അതേസമയം, സംസ്ഥാന സർക്കാറും ഹജ്ജ് കമ്മിറ്റിയും ചർച്ച ചെയ്താണ് നിയമനം സ്ഥിരമായി നടത്താറുള്ളതെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ െതാടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രതികരിച്ചു. ഒരു തവണ ഒഴിച്ച് 92 മുതൽ ഞാൻ കമ്മിറ്റി അംഗമാണ്. അന്ന് മുതൽ കമ്മിറ്റി ചർച്ച ചെയ്തു ഇൻറർവ്യൂ േബാർഡിനെ ഇതുവെര തെരഞ്ഞെടുത്തില്ല. കഴിഞ്ഞവർഷവും ഇതേ രീതിയിലായിരുന്നു ഇൻറർവ്യൂ നടത്തിയത്. സർക്കാറിനോടും വകുപ്പു മന്ത്രിയോടുമുള്ള രാഷ്ട്രീയ വൈരാഗ്യമാണ് നീക്കത്തിന് പിന്നിലെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.