കൈക്കൂലി നൽകിയെന്നതിൽ ഉറച്ച് ഹരിദാസൻ; അ​ഖി​ൽ മാ​ത്യു​വി​ന്​ പ​ണം കൈ​മാ​റി​യെന്ന​തി​ന്​ തെ​ളി​വില്ല

തിരുവനന്തപുരം: ആ​രോ​ഗ്യ​വ​കു​പ്പി​ലെ നി​യ​മ​നത്തിന് മന്ത്രി വീണ ജോർജിന്‍റെ പേഴ്സണൽ സ്റ്റാഫിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിലുറച്ച് പരാതിക്കാരൻ ഹരിദാസൻ. എന്നാൽ, മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ പി.​എ അ​ഖി​ൽ മാ​ത്യു​വി​ന്​ പ​ണം കൈ​മാ​റി​യ​തി​ന്​ തെ​ളി​വ് പൊലീസിന്​ ല​ഭി​ച്ചി​ല്ല. സെക്രട്ടറിയറ്റിനു മുന്നിൽ വെച്ച് അഖിൽ മാത്യുവിന് പണം നൽകിയെന്നായിരുന്നു ഹരിദാസന്‍റെ ആരോപണം. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങളിൽ ഹ​രി​ദാ​സ​നെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന എ.​ഐ.​എ​സ്.​എ​ഫ്​ നേ​താ​വ്​ ബാ​സി​തി​നെ​യും മാത്രമാണ് കാണുന്നത്.

അ​ഖി​ൽ മാ​ത്യു​വി​ന്​ പ​ണം ന​ൽ​കി​​യെ​ന്ന്​ പ​റ​യു​ന്ന ഏ​പ്രി​ൽ 19, 11 ദി​വ​സ​ങ്ങ​ളി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ ബാ​സി​തും ഹ​രി​ദാ​സ​നും മാ​ത്ര​മാ​ണു​ള്ള​ത്. ഏ​പ്രി​ല്‍ 10ന്​ ​ഇ​രു​വ​രും സെ​ക്ര​ട്ടേ​റി​യ​റ്റ് അ​ന​ക്‌​സ് ര​ണ്ടി​ന്‍റെ ഗേ​റ്റി​ന് സ​മീ​പം ചെ​ല​വ​ഴി​ച്ച് മ​ട​ങ്ങു​ന്ന​താ​ണ്​ ദൃ​ശ്യം. 11ലെ ​ദൃ​ശ്യ​ങ്ങ​ളി​ലും ഇ​വ​രു​ണ്ടെ​ങ്കി​ലും ആ​ർ​ക്കും പ​ണം കൈ​മാ​റു​ന്ന​താ​യി ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ണം​കൈ​മാ​റു​ന്ന ദി​വ​സ​ങ്ങ​ളി​ൽ താ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത്​ പോ​യി​ല്ല എ​ന്നു പ​റ​ഞ്ഞ ബാ​സി​ത്​ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ മൊ​ഴി മാ​റ്റി. അതേസമയം, സിസിടിവിയിൽ കാണുന്ന സ്ഥലത്തുവെച്ചല്ല പണം നൽകിയതെന്നും അൽപം മാറിയാണെന്നുമാണ് ഹരിദാസന്‍റെ പുതിയ വിശദീകരണം.

ഹ​രി​ദാ​സ​നെ​യും ബാ​സി​തി​നെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​ണ് പൊലീസ് നീക്കം. വ്യാജ പരാതിയാണെന്ന് കാണിച്ച് അഖിൽ മാത്യു നൽകിയ കേസിൽ ഇ​തു​വ​രെ ആ​രെ​യും പ്ര​തി​ചേ​ർ​ത്തിട്ടില്ല. ബാ​സി​തി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം മുന്നോട്ടുകൊണ്ടുപോയേക്കും. ഹ​രി​ദാ​സ​ന്‍റെ​യും ബാ​സി​തി​ന്‍റെ​യും മൊ​ഴി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ടും പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​യി ക​ന്‍റോ​ൺ​മെ​ന്‍റ്​ പൊ​ലീ​സ്​ സം​ഘം മ​ല​പ്പു​റ​ത്ത്​ തു​ട​രു​ന്നു​ണ്ട്.

ഹ​രി​ദാ​സ​നി​ൽ​നി​ന്ന്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി ര​ണ്ടു​പേ​ർ 75,000 രൂ​പ കൈ​പ്പ​റ്റി​യ​താ​യി പൊ​ലീ​സ്​ സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. അ​ഖി​ല്‍ സ​ജീ​വ​നും കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി അ​ഡ്വ. ലെ​നി​നും ഹ​രി​ദാ​സ​ൻ പ​ണം ന​ല്‍കി​യെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. അ​ഖി​ല്‍ സ​ജീ​വി​ന് 25,000 രൂ​പ​യും അ​ഡ്വ. ലെ​നി​ന് 50,000 രൂ​പ​യു​മാ​ണ് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ, പൊ​ലീ​സ്​ ഇ​തു​വ​രെ ഇ​വ​രു​ടെ മൊ​ഴി​യെ​ടു​ത്തി​ട്ടി​ല്ല. 

Tags:    
News Summary - Haridasan is adamant that he paid a bribe no evidence that money was handed over to Akhil Mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.