ഹൈകോടതി വിധി സ്വാഗതാര്‍ഹമെന്ന്​ ഹാരിസണ്‍സ് 

കൊച്ചി: ഭൂമി കേസില്‍ ഹൈകോടതി വിധി സ്വാഗതാർഹമെന്ന്​ ഹാരിസണ്‍സ് മലയാളം കമ്പനി. കമ്പനിക്കും പ്രതിസന്ധി നേരിടുന്ന തോട്ടം മേഖലക്കും ഏറെ ആശ്വാസകരമാണ് വിധി. തങ്ങളുടെ വാദം അംഗീകരിച്ച ഡിവിഷൻ ബെഞ്ച്​ സ്പെഷല്‍ ഓഫിസറുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന്​ വ്യക്തമാക്കിയിരിക്കുകയാണ്. ഹാരിസണ്‍ മലയാളത്തി​​​െൻറ പക്കലുള്ള ഭൂമി  ഏറ്റെടുക്കാനാണ്  സ്‌പെഷല്‍ ഓഫിസര്‍ നിര്‍ദേശിച്ചിരുന്നത്. നിയമപ്രകാരമുള്ള അംഗീകാരവും ഭൂമി കൈവശം വെക്കുന്നതിനും ബിസിനസ് നടത്തുന്നതിനുമുള്ള എല്ലാ ലൈസന്‍സും തങ്ങൾക്കുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന ചട്ടക്കൂടിനകത്ത് നിന്നാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഭൂ നികുതി  ഉൾപ്പെടെ  നിയമപരമായ എല്ലാ ബാധ്യതകളും കുടിശിക വരുത്താതെ നിര്‍വഹിക്കുന്നുണ്ടെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - Harrison Malayalam Plantation React to Land Issues -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.