തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹരജിയിൽ തർക്കഹരജി സമർപ്പിച്ചു. ഹരജിയിൽ വെള്ളിയാഴ്ച വാദം പരിഗണിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിക്കുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സർക്കാർ നടത്തുന്ന രാഷ്ട്രിയ നീക്കമാണിതെന്ന് പി.സി. ജോർജ് ഹരജിയിൽ ആരോപിച്ചു. ജാമ്യം ലഭിച്ച ശേഷം ജാമ്യവ്യവസ്ഥ ലംഘിക്കുന്ന തരത്തിലുള്ള പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് മാത്രമാണ് പറഞ്ഞത്. ഇക്കാര്യം പ്രോസിക്യൂഷൻ തെറ്റായി ചിത്രീകരിക്കുകയാണ്. കേസ് ബലപ്പെടുത്തുവാൻ വേണ്ടി പൊലീസ് നടത്തുന്ന പരാക്രമങ്ങളുടെ ഭാഗമാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ എന്നും പി.സി. ജോർജ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ 29 ന് അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രസംഗമാണ് കേസിനസ്പദമായ സംഭവം. സംഭവത്തിൽ കേസെടുത്ത ഫോർട്ട് പൊലീസ് പി.സി. ജോർജിന്റെ ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയാണ് അറസ്റ്റ് നടത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.