തിരുവനന്തപുരം: ബീഫ് കഴിക്കുന്നതിന് അനുകൂലമായും പിന്നീട് മറിച്ചും പറഞ്ഞ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിെൻറ ഇരട്ടത്താപ്പ് മൂന്നാംദിനം പുറത്തുവന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് വന്നാൽ മതിയെന്ന് കണ്ണന്താനം പറഞ്ഞത് ആർ.എസ്.എസിനെ പ്രീണിപ്പിച്ച് അധികാരം നിലനിർത്താനുള്ള ശ്രമത്തിെൻറ ഭാഗമാണ്. ഇത് മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണ്.
കണ്ണന്താനം കേന്ദ്രമന്ത്രിയായത് കേരളത്തിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന് വിരുന്നൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ, കേരളത്തിനും വിനോദ സഞ്ചാരത്തിനും ഏറെ തിരിച്ചടിയുണ്ടാക്കുന്ന അഭിപ്രായമാണ് പുതിയ കേന്ദ്രമന്ത്രിയുടെ പ്രസ്താവന. അേദ്ദഹത്തിെൻറ ബീഫ് വിരുദ്ധ പ്രസ്താവനയെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയാറാണോ എന്ന് വ്യക്തമാക്കണം. കണ്ണന്താനത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി സംഘ്പരിവാറിനോട് കൂറ് പ്രഖ്യാപിക്കുകയാണ്. മലയാളിയായ ഒരു കേന്ദ്രമന്ത്രിക്കും നൽകാത്ത വിരുന്നാണ് കണ്ണന്താനത്തിന് പിണറായി നൽകിയത്. പ്രതികരിക്കാനുള്ള ബാധ്യതയിൽനിന്ന് പിണറായിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.