കണ്ണൂർ നെടുംപൊയിലിലെയും കോഴിക്കോട് വിലങ്ങാട്ടെയും മലവെള്ളപ്പാച്ചിൽ 

കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ മലയോരമേഖലയിൽ മലവെള്ളപ്പാച്ചിൽ -VIDEO

കോഴിക്കോട്: കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ മലയോരമേഖലയിൽ മലവെള്ളപ്പാച്ചിൽ. കണ്ണൂരിൽ മാനന്തവാടി-നെടുംപൊയിൽ റോഡിൽ സെമിനാരി വില്ലയ്ക്കടുത്തും, കോഴിക്കോട് വിലങ്ങാട് മേഖലയിലും, മലപ്പുറത്ത് കരുവാരക്കുണ്ടിലുമാണ് മലവെള്ളപ്പാച്ചിൽ. 

മാനന്തവാടി-നെടുംപൊയിൽ റോഡിൽ സെമിനാരി വില്ലയ്ക്കടുത്ത് ഉരുൾപൊട്ടലും വ്യാപകമായ മണ്ണിടിച്ചിലുമുണ്ടായതോടെ പാതയുടെ ഭാഗങ്ങളിൽ ബസ്സുകൾ, ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങി. വൈകീട്ടോടെ കല്ലും മണ്ണും നീക്കംചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. നേരത്തെ, ആഗസ്റ്റ് ആദ്യവാരം പാതയിൽ പലയിടത്തും ഉരുൾപൊട്ടിയതിനെ തുടർന്ന് ആഴ്ചകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.


Full View

കോഴിക്കോട് വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിൽ ഉരുള്‍പൊട്ടിയെന്നാണ് സംശയിക്കുന്നത്. മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്തെ നിരവധി കടകളില്‍ വെള്ളം കയറി. 


കോഴിക്കോട് മലയോര മേഖലയില്‍ ശനിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വിലങ്ങാട് ഭാഗത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.


(വിലങ്ങാട്ടെ മലവെള്ളപ്പാച്ചിൽ)

 

മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചലിനെ തുടർന്ന് ഒലിപ്പുഴ കരകവിഞ്ഞൊഴുകയാണ്. കൽക്കുണ്ട്, കേരളാംകുണ്ട് മേഖലകളിലാണ് മലവെള്ളപ്പാച്ചിൽ. കഴിഞ്ഞ ദിവസങ്ങളിലും മേഖലയിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. 

Tags:    
News Summary - heavy rain landslide in kannur, kozhikode, malappuram districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.