മ​ണി​മ​ല​യാ​റി​ൽ ജ​ല​നി​ര​പ്പ് കോ​സ് വേ​ക്ക് അ​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ

കനത്ത മഴ; കോ​ട്ട​യം ജി​ല്ല​യി​ൽ ബുധനാഴ്ച വരെ ഓറഞ്ച് അലർട്ട്

കോ​ട്ട​യം: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച മ​ഴ തി​ങ്ക​ളാ​ഴ്ച പ​ക​ലും ഇ​ട​വേ​ള​യി​ല്ലാ​തെ തു​ട​ർ​ന്നു. വൈ​കീ​ട്ടോ​ടെ​യാ​ണ്​ അ​ൽ​പം ശ​മ​ന​മാ​യ​ത്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും മ​ഴ ശ​ക്ത​മാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട്​ രൂ​പ​പ്പെ​ട്ടു. ആ​റു​ക​ൾ ഒ​റ്റ​ദി​വ​സം കൊ​ണ്ട് നി​റ​ഞ്ഞു. ഈ ​രീ​തി​യി​ൽ മ​ഴ തു​ട​ർ​ന്നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റും.

ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ തി​ങ്ക​ൾ മു​ത​ൽ ബു​ധ​ൻ വ​രെ കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റി​ൽ 115.6 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 204.4 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​ന്ന​തി​നെ​യാ​ണ് അ​തി​ശ​ക്ത മ​ഴ​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​ശ​ക്ത മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ർ അ​റി​യി​ച്ചു.

മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ൻ​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങ​രു​ത്. കാ​റ്റി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു​വീ​ണും അ​പ​ക​ടം ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തി​നാ​ൽ ശ്ര​ദ്ധി​ക്ക​ണം. അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മാ​റി​ത്താ​മ​സി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ അ​തി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

സ്വ​കാ​ര്യ ഭൂ​മി​യി​ലെ അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നും ക​ല​ക്ട​ർ ആ​വ​ശ്യ​​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യി​രു​ന്നി​ല്ല. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന്റെ ക​ണ​ക്കു​പ്ര​കാ​രം മ​ണ്‍സൂ​ണ്‍ മ​ഴ​യി​ൽ 61 ശ​ത​മാ​നം കു​റ​വു​​ണ്ടാ​യി​രു​ന്നു. സ​മീ​പ വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ത്ര​യും​കു​റ​വ് ആ​ദ്യ​മാ​യാ​ണെ​ന്ന് നി​രീ​ക്ഷ​ക​ര്‍ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 683.7 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ പ്ര​തീ​ക്ഷി​ച്ച​പ്പോ​ള്‍ പെ​യ്ത​ത് 267 മി​ല്ലീ​മീ​റ്റ​ര്‍ മാ​ത്ര​മാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച മ​ഴ ത​ക​ർ​ത്തു​പെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഈ ​കു​റ​വ്​ നി​ക​ത്ത​പ്പെ​ടു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​റി​നി​ന്ന മ​ഴ തീ​വ്ര​മാ​കു​ന്ന​ത്​ ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​മു​ണ്ട്. തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ൽ ജി​ല്ല​യി​ൽ 397.2 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ണ്ട​ക്ക​യ​ത്താ​ണ്​ കൂ​ടു​ത​ൽ മ​ഴ പെ​യ്​​ത​ത്​- 81 മി​ല്ലി​മീ​റ്റ​ർ.

മണിമലയാറും പുല്ലകയാറും നിറഞ്ഞൊഴുകി, ആശങ്കയിൽ മലയോര മേഖല

മു​ണ്ട​ക്ക​യം: ഞാ​യ​റാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ക​ന​ത്ത​മ​ഴ തി​ങ്ക​ളാ​ഴ്ച​യും ശ​ക്ത​മാ​യി തു​ട​ർ​ന്ന​തോ​ടെ മ​ല​യോ​ര മേ​ഖ​ല നി​വാ​സി​ക​ളി​ൽ ആ​ശ​ങ്ക ശ​ക്ത​മാ​യി. ശ​ക്ത​മാ​യ മ​ഴ​യാ​ണ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. ചെ​റി​യ കൈ​ത്തോ​ടു​ക​ൾ മു​ത​ൽ ആ​റു​ക​ളി​ൽ​വ​രെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. മ​ണി​മ​ല​യാ​ർ, പു​ല്ല​ക​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത് നാ​ടി​ന് ഭീ​ഷ​ണി​യാ​യി. മു​ണ്ട​ക്ക​യം കോ​സ് വേ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന് പാ​ല​ത്തി​നോ​ളം എ​ത്തി.

2021ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ മ​ഴ പെ​യ്ത​ത് നാ​ടി​നെ ആ​ശ​ങ്ക​യി​ലാ​ക്കി. ഇ​തോ​ടെ കൂ​ട്ടി​ക്ക​ൽ, മു​ണ്ട​ക്ക​യം, പെ​രു​വ​ന്താ​നം, കോ​രു​ത്തോ​ട്, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മ​ല​യോ​ര​മേ​ഖ​ല ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ലാ​ണ്. കാ​ലാ​വ​സ്ഥാ​വ​കു​പ്പ് മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യി​ലു​ള്ള ആ​ളു​ക​ൾ​ക്ക് സു​ര​ക്ഷ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

അരയാഞ്ഞിലിമൺ കോസ് വേയിൽ വെള്ളം കയറി

എ​രു​മേ​ലി: തി​ങ്ക​ളാ​ഴ്ച പെ​യ്ത തോ​രാ​മ​ഴ​യി​ൽ പ​മ്പ, അ​ഴു​ത, മ​ണി​മ​ല ആ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. പ​മ്പ​യാ​റി​ന് കു​റു​കേ​യു​ള്ള അ​ര​യാ​ഞ്ഞി​ലി​മ​ൺ കോ​സ് വേ​യി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ അ​ര​യാ​ഞ്ഞി​ലി​മ​ൺ പ്ര​ദേ​ശം മ​ണി​ക്കൂ​റോ​ളം ഒ​റ്റ​പ്പെ​ട്ടു.​

അ​ര​യാ​ഞ്ഞി​ലി​മ​ൺ കോ​സ് വേ​യി​ൽ വെ​ള്ളം ക​യ​റി​യ നി​ല​യി​ൽ

മ​ഴ​യോ​ടൊ​പ്പം ഉ​ണ്ടാ​യ കാ​റ്റി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​രം ഒ​ടി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൊ​ര​ട്ടി - ക​ണ്ണി​മ​ല റോ​ഡി​ലും, എ​രു​മേ​ലി - പ​മ്പാ​വാ​ലി റോ​ഡി​ലും, ക​ണ​മ​ല - അ​ടി​മാ​ലി റോ​ഡി​ലും മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് മ​ര​ങ്ങ​ൾ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. പ​ല​യി​ട​ങ്ങ​ളി​ലും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും ഇ​ടി​ഞ്ഞു​വീ​ണു.

ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കോ​ട്ട​യം: ജി​ല്ല​യി​ൽ ച​ങ്ങ​നാ​ശ്ശേ​രി താ​ലൂ​ക്കി​ൽ നെ​ടും​കു​ന്നം വി​ല്ലേ​ജി​ൽ സെ​ന്‍റ്​ അ​ൽ​ഫോ​ൻ​സ് പ​ള്ളി​യു​ടെ പാ​രി​സ് ഹാ​ളി​ൽ ദു​രി​താ​ശ്വാ​സ​ക്യാ​മ്പ് തു​റ​ന്നു. ക്യാ​മ്പി​ൽ ഒ​രു പു​രു​ഷ​നും ര​ണ്ട് സ്ത്രീ​ക​ളു​മു​ണ്ട്.

ഒറ്റമഴയിൽ മറ്റക്കരയിൽ വെള്ളപ്പൊക്കം

മ​റ്റ​ക്ക​ര: ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ വെ​ള്ള​പ്പൊ​ക്ക വ​ര​ൾ​ച്ച​ക്ക്​ വി​രാ​മ​മി​ട്ട് മ​റ്റ​ക്ക​ര​യി​ൽ പ​ന്ന​ഗം ക​ര​ക​വി​ഞ്ഞു.ഒ​റ്റ​ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് പ​ന്ന​ഗം ക​ര​ക​വി​ഞ്ഞ​ത്. പ​ടി​ഞ്ഞാ​റെ​പാ​ലം, വാ​ഴ​പ്പ​ള്ളി പാ​ലം, നെ​ല്ലി​ക്കു​ന്ന്, ചു​വ​ന്ന പ്ലാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ന്ന​ഗം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ ക​ര​ക​വി​ഞ്ഞു. വ​രു​ന്ന വെ​ള്ളം ത​ട​സ്സം​കൂ​ടാ​തെ ഒ​ഴു​കി​പ്പോ​കാ​ത്ത​താ​ണ് പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണം.

കൺട്രോൾ റൂം നമ്പറ​ുകൾ

കോ​ട്ട​യം: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല-​താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. ജി​ല്ല എ​മ​ർ​ജ​ൻ​സി ഓ​പ​റേ​ഷ​ൻ​സ് സെ​ന്റ​ർ-0481 2565400, 9446562236, 9188610017.

താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ

  • മീ​ന​ച്ചി​ൽ-04822 212325,
  • ച​ങ്ങ​നാ​ശ്ശേ​രി-0481 2420037,
  • കോ​ട്ട​യം-0481 2568007
  • കാ​ഞ്ഞി​ര​പ്പ​ള്ളി-04828 202331,
  • വൈ​ക്കം-04829 231331.
Tags:    
News Summary - heavy rain; Orange alert in Kottayam district till Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.