ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരെക്കുറിച്ച് പഠിക്കാൻ മുൻ യു.ഡി.എഫ് സർക്കാർ നിയോഗിച്ച എം.കെ. ജയരാജ് കമീഷൻ കാസർകോട് തെളിവെടുത്തപ്പോൾ ചെറുവത്തൂർ സ്വദേശിയായ ഒരു പിതാവിെൻറ വേദനിപ്പിക്കുന്ന ചോദ്യം ഇതായിരുന്നു. ‘എെൻറ ബുദ്ധിമാന്ദ്യമുള്ള മകൾക്ക് 35 വയസ്സായി, എനിക്ക് 67ഉം. എെൻറയും ഭാര്യയുടെയും മരണശേഷം ആരാണ് ഇവരെ നോക്കുക?’ സാമൂഹികക്ഷേമം ഉറപ്പാക്കേണ്ട സർക്കാർ സംവിധാനങ്ങൾക്ക് ഇൗ ചോദ്യത്തിന് ഇന്നും തൃപ്തികരമായ മറുപടിയില്ല. ഭിന്നശേഷി എന്ന ‘പദവി’യോടെ അതിദയനീയ ജീവിതം നയിക്കാൻ വിധിക്കപ്പെട്ടവരോട് സമൂഹം അതിെൻറ ബാധ്യത നിറവേറ്റുന്നുണ്ടോ? സർക്കാർ ഇവർക്കുവേണ്ടി ചെയ്യുന്നത് എന്താണ്? മാസം തോറും അനുവദിക്കുന്ന, ഒന്നിനും തികയാത്ത അഞ്ഞൂറോ ആയിരമോ കൊണ്ട് കടമകൾ നിറവേറുമോ? അംഗപരിമിതസൗഹൃദസംസ്ഥാനമെന്ന് പ്രഖ്യാപിക്കപ്പെടുേമ്പാഴും അവർ അർഹിക്കുന്നതിെൻറ ചെറിയൊരംശെമങ്കിലും കൊടുക്കാൻ നമുക്ക് കഴിയുന്നുണ്ടോ? അതേപ്പറ്റി ‘മാധ്യമം’ നടത്തുന്ന അന്വേഷണം ഇന്നുമുതൽ
മറ്റെന്ത് അസുഖമായാലും ഒരു നാൾ സുഖപ്പെടും എന്ന് പ്രതീക്ഷിക്കാം, പേക്ഷ, ഞങ്ങൾ ജീവിതത്തിൽ പ്രതീക്ഷയറ്റവരാണ്... ഞങ്ങളുടെ മരണത്തിനുമുമ്പ് മക്കളുടെ മരണമാഗ്രഹിക്കുന്നവർ..., കാരണം ഞങ്ങളില്ലാതായാൽ ഇവരുടെ ലോകം തന്നെ ഇല്ലാതാകും.
‘‘സർക്കാർ നൽകുന്ന സേവനങ്ങൾ പലതുണ്ട്, സ്കൂളിൽ പോകുന്ന കുട്ടികൾക്ക് സ്കോളർഷിപ്പും സൗജന്യ പഠനോപകരണങ്ങളും റിസോഴ്സ് അധ്യാപകരുടെ സേവനവുമടക്കം പലതും. എല്ലാം നല്ലതുതന്നെ. പേക്ഷ, സ്കൂളിെൻറ പടിപോലും കാണാൻ യോഗമില്ലാത്ത കുട്ടികളുടെ അവസ്ഥയോ? വീടിെൻറ നാല് ചുമരുകൾക്കിടയിൽ ജീവിതം ഹോമിച്ചുതീർക്കുന്ന മനുഷ്യരൂപങ്ങൾ... അവർക്കുവേണ്ടി എല്ലാം ത്യജിച്ച് കൂട്ടിരിക്കുന്ന അമ്മമാർ. കുടുംബസദസ്സുകളിലും പൊതുപരിപാടികളിലും മറ്റ് സൗഹൃദ കൂട്ടായ്മകളിലൊന്നും പങ്കെടുക്കാനാതെ, ഒറ്റപ്പെടലിെൻറ തുരുത്തിൽ കഴിയുന്ന അമ്മമാർ. ആരോടും പരിഭവം പറയാതെ എല്ലാം ദൈവത്തിെൻറ വിധിയാണെന്ന് സമാധാനിക്കുന്നവർ... ദിവസംപ്രതി ജീവിതത്തിെൻറ നിറം മങ്ങുന്നവർ... ആ അവസ്ഥ, അനുഭവിക്കുന്നവർക്കേ അറിയൂ. മറ്റേത് അസുഖമായാലും ഒരു നാൾ സുഖപ്പെടും എന്ന് പ്രതീക്ഷിക്കാം, പേക്ഷ ഞങ്ങൾ ജീവിതത്തിൽ പ്രതീക്ഷയറ്റവരാണ്... ഞങ്ങളുടെ മരണത്തിനുമുമ്പ് മക്കളുടെ മരണമാഗ്രഹിക്കുന്നവർ..., കാരണം ഞങ്ങളില്ലാതായാൽ ഇവരുടെ ലോകം തന്നെ ഇല്ലാതാകും. ഈ അമ്മമാർക്കും കുട്ടികൾക്കും മാസം അഞ്ഞൂറോ ആയിരമോ നൽകിയാൽ അവരോടുള്ള സമൂഹത്തിെൻറ ബാധ്യത തീരുമോ’’? മലപ്പുറം ജില്ലകലക്ടറായിരുന്ന ഷൈനമോൾക്ക് ഒരമ്മ എഴുതിയ ഹൃദയസ്പർശിയായ കത്താണിത്.
തിരുവനന്തപുരത്ത് ആർദ്രകേരളം കർമപദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി ഉദ്ഘാടനം ചെയ്തശേഷം മടങ്ങവെ, സെറിബ്രൽപാൾസി ബാധിച്ച ഒരു കുഞ്ഞിെൻറ അമ്മ മന്ത്രി കെ.ടി. ജലീലിനുമുന്നിലും പൊട്ടിക്കരഞ്ഞു, ‘താൻ മരിച്ചാൽ കുഞ്ഞിനെ നോക്കാൻ ആരുമില്ല’ എന്നായിരുന്നു ആ അടങ്ങാത്ത വിതുമ്പൽ. മന്ത്രിയും കണ്ണുനിറഞ്ഞാണ് വേദിവിട്ടത്. കേരളത്തിൽ എട്ടുലക്ഷത്തോളം കുടുംബങ്ങൾ (അവലംബം: എം.കെ. ജയരാജൻ കമീഷൻ റിപ്പോർട്ട്) ചെറുതും വലുതുമായി അനുഭവിക്കുന്ന വേദനകളിൽ ചിലതാണിത്. ചില കുടുംബങ്ങളിൽ രണ്ടുമുതൽ അഞ്ച്-ആറ് പേർ വരെ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരായുണ്ട്. മക്കളുടെ കാര്യം മാത്രമാലോചിച്ച് ഒറ്റപ്പെടലിെൻറ തുരുത്തിൽ കഴിയുന്ന ഇവർക്കുമുണ്ട് പറഞ്ഞാൽതീരാത്ത സങ്കടങ്ങൾ. ഇത്തരത്തിലുള്ള മക്കൾ പെൺകുട്ടികളാണെങ്കിൽ തീയാണ് രക്ഷിതാക്കളുടെ മനസ്സിൽ.
എന്നാൽ, ഇൗ സങ്കടങ്ങൾക്ക് സൂത്രത്തിൽ ഓട്ടയടക്കുന്ന പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് ഏറെയും. സെറിബ്രൽ പാൾസി, ഓട്ടിസം, മറ്റു മാനസിക വൈകല്യങ്ങൾ എന്നിവ അടക്കം ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് സമൂഹത്തിെൻറ പിന്തുണയും സുരക്ഷിതത്വവും വേണ്ടതുണ്ട്. ഇവർക്കായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നീക്കിവെക്കുന്ന അഞ്ചുശതമാനം പദ്ധതിവിഹിതം പോലും അട്ടിമറിക്കപ്പെടുകയാണ്. കേരള നിയമസഭയുടെ മിക്ക സമ്മേളനങ്ങളിലും ഇത്തരക്കാരുടെ പ്രശ്നങ്ങൾ ഉയർന്നുവരാറുണ്ട്. ഇതിന് മന്ത്രിമാർ മറുപടി പറയാത്ത സന്ദർഭങ്ങളും അപൂർവം. ഇതൊക്കെയുണ്ടായിട്ടും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരും അവരുടെ കുടുംബങ്ങളുമനുഭവിക്കുന്ന പ്രയാസങ്ങൾ തുല്യതയില്ലാത്തതായി തുടരുകയാണ്. കടുത്ത മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് തൊഴിൽ അടഞ്ഞമാർഗമാണ്. അവർക്ക് കുട്ടികളെ വിട്ട് പോകാൻ കഴിയില്ല. മാറിനിന്നാൽ മരണമടക്കം എന്തും സംഭവിക്കാം എന്നതാണ് അവർ അഭിമുഖീകരിക്കുന്ന ദുരിതം.
മക്കൾക്കൊപ്പം നിസ്സഹായതയോടെ
മാനസികവൈകല്യം നേരിടുന്നവർ, ബുദ്ധിമാന്ദ്യമുള്ളവർ, സെറിബ്രൽ പാൾസി/ഓട്ടിസം മൂലം അവശതയുള്ളവർ, പലവിധ കാരണങ്ങളാൽ ശയ്യാവലംബികളായവർ തുടങ്ങിയവർക്ക് പരിചരണം നൽകേണ്ടതിനാൽ മറ്റ് തൊഴിലുകളിൽ ഏർപ്പെടാൻ കഴിയാത്തവരായ ബന്ധുക്കൾ, മറ്റ് സഹായികൾ എന്നിവർക്ക് ‘കെയർഗിവർ’ എന്ന നിലയിൽ ധനസഹായം നൽകിവരുന്നതാണ് ആശ്വാസ കിരണം പദ്ധതി. 2010 ഏപ്രിൽ മുതലാണ് ഇത് പ്രാബല്യത്തിലായത്. കഴിഞ്ഞ ഒക്ടോബറിൽ ഇതിെൻറ ആനുകൂല്യം 600 രൂപയായി ഉയർത്തി. നിലവിൽ 1,24,364 അപേക്ഷകൾ ഇതിനായി കേരള സാമൂഹികസുരക്ഷ മിഷന് ലഭിച്ചിട്ടുണ്ട്. ഇതിൽ 80,500 പേർക്ക് മാത്രമാണ് ധനസഹായം അനുവദിച്ചത്. ഇതും കൃത്യമായി കൊടുത്തു തീർത്തിട്ടില്ല. 2017ഫെബ്രുവരിയിലെ കണക്കുപ്രകാരം 2016 ആഗസ്റ്റ് വരെയുള്ള ധനസഹായം മാത്രേമ നൽകിയിട്ടുള്ളൂ. ധനസഹായം കിട്ടുന്നവരിൽതന്നെ 26,962പേർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന കാരണം പറഞ്ഞ് അത് തടഞ്ഞുെവച്ചിരിക്കുകയാണ്.
ലഭിക്കേണ്ട ആനുകൂല്യത്തിനുപോലും മക്കളെ വീട്ടിൽ ഒറ്റക്കാക്കി സർക്കാർ ഓഫിസുകളിൽ കയറിയിറേങ്ങണ്ട അവസ്ഥയുണ്ട്. സർക്കാർജോലിയും ഗൾഫിലെ തൊഴിലും വരെ ഒഴിവാക്കി ഇങ്ങനെയുള്ള മക്കൾക്കായി ജീവിതം മാറ്റിവെച്ചവരും ഏറെയുണ്ട് ഇവിടെ. റേഷൻകാർഡിൽ കുടുംബത്തിൽ ആർക്കെങ്കിലും ഒരുലക്ഷം രൂപയിൽ കൂടുതൽ വാർഷികവരുമാനമുെണ്ടങ്കിൽ എല്ലാ ആനുകൂല്യങ്ങളും ഇവർക്കു മുന്നിൽ കൊട്ടിയടക്കെപ്പടും. സങ്കടങ്ങളും വേദനകളും ഉള്ളിൽ അടക്കിപ്പിടിച്ച് മക്കൾക്കൊപ്പം നിസ്സഹായരായി ജീവിക്കാേന ഇവർക്ക് നിവൃത്തിയുള്ളൂ.
തങ്ങളുടെ മരണശേഷം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് മാന്യമായ പുനരധിവാസം ഉറപ്പാക്കുന്ന കേന്ദ്രങ്ങൾ ജില്ലകളിൽ ഒന്നുവീതം പോലുമില്ലെന്നത് രക്ഷിതാക്കളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. 18 വയസ്സുകഴിഞ്ഞാൽ തെരുവിലേക്ക് എറിയപ്പെടുംവിധമാണ് ഇവർക്കുള്ള നമ്മുടെ സാമൂഹികസുരക്ഷസംവിധാനങ്ങൾ.
നാളെ: ‘എത്തേണ്ടിടത്ത് എത്തിയ’ കമീഷൻ റിപ്പോർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.