‘സ്​ത്രീകൾ സിനിമയിലെത്തുന്നത് പണമുണ്ടാക്കാൻ, അവർ എല്ലാറ്റിനും വഴങ്ങേണ്ടിവരും’; ആൺമേൽക്കോയ്മ ചിന്തിക്കുന്നതിങ്ങനെ...

തിരുവനന്തപുരം: സ്​ത്രീകൾ സിനിമയിലെത്തുന്നത് പണമുണ്ടാക്കാൻ വേണ്ടിയാണെന്ന പൊതു കാഴ്ചപ്പാടാണ് മലയാള സിനിമയിലുള്ളതെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതിനായി അവൾ എല്ലാറ്റിനോടും കീഴടങ്ങേണ്ടവളാണെന്ന തോന്നലാണ് സൃഷ്ടിക്കപ്പെടുന്നത്.

കലയോടുള്ള അഭിനിവേശവും അഭിനയമോഹവും കൊണ്ടാണ് സ്ത്രീകൾ സിനിമയിലെത്തുന്നതെന്ന് ചലച്ചിത്രമേഖലയിലെ പുരുഷന്മാർക്ക് സങ്കൽപിക്കാൻ പോലും കഴിയുന്നില്ല. സ്ത്രീകൾ പ്രശസ്തിക്കും പണത്തിനും വേണ്ടി മാത്രമാണെത്തുന്നതെന്ന് കരുതുന്ന അവർ, സിനിമയിൽ അവസരം കിട്ടാൻ ആർക്കൊപ്പവും നടിമാർ കിടപ്പറ പങ്കിടണ​മെന്ന ചിന്താഗതിക്കാരാണ്. ആലിംഗനം ചെയ്യുന്ന സീൻ ബോധപൂർവം 17 തവണ വരെ റീടേക്ക് എടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഒരു നടി പ്രശ്നക്കാരിയാണെന്ന് സിനിമാമേഖലയിലെ ഒരു പുരുഷൻ ചിന്തിച്ചാൽ അവർക്ക് പിന്നീട് ഒരു പടത്തിലും അവസരം കിട്ടില്ല. അതിനാൽ, അഭിനയത്തോട് അടങ്ങാത്ത ആഗ്രഹമുള്ള നടിമാർ ഈ പീഡനമെല്ലാം നിശബ്ദമായി സഹിക്കേണ്ടി വരുന്നു. ഇത് സാക്ഷ്യപ്പെടുത്തിയ ഒരു നടിയോട് എല്ലാ നടിമാർക്കും ഇതാണോ അനുഭവമെന്ന് കമ്മിറ്റി ചോദിച്ചപ്പോൾ ‘ആയിരിക്കാം. എന്നാൽ, ഈ പ്രശ്നങ്ങൾ തുറന്നുപറയാൻ അവർക്ക് പേടിയാവും’ എന്നായിരുന്നു മറുപടി.

Tags:    
News Summary - Hema committee report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.