കൊച്ചി: വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ടൗൺഷിപ് നിർമാണത്തിന് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത് ഇതുസംബന്ധിച്ച ഹരജി തീർപ്പാകുന്നതുവരെ ഹൈകോടതി തടഞ്ഞു. ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർക്കായി മോഡൽ ടൗൺഷിപ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിർദേശം.
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റുമാണ് ഹരജി നൽകിയത്. കേസ് നടപടികൾക്കുള്ള ഇവരുടെ അർഹതയിൽ തർക്കം ഉന്നയിച്ച് രണ്ട് ഉപഹരജികളും ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ എതിർ സത്യവാങ്മൂലം നൽകാൻ നിർദേശിച്ച കോടതി, ഹരജികൾ ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
അതേസമയം, കോടതി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുന്ന എസ്റ്റേറ്റുകളുടെ മൂല്യം കണക്കാക്കി നഷ്ടപരിഹാരത്തുക സിവിൽ കേസിലെ തീർപ്പിന് വിധേയമായി കോടതിയിൽ കെട്ടിവെക്കാമെന്ന് സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.