കോഴിക്കോട്: പ്രവാസി ദോഹയുടെ 27-ാമത് ബഷീർ പുരസ്കാരം ശിൽപി കാനായി കുഞ്ഞിരാമന്. 50000 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത ഗ്രാമഫോൺ ശിൽപവും പ്രശസ്തിപത്രവുമടങ്ങിയ അവാർഡ് തിരൂർ തുഞ്ചൻപറമ്പിൽ വെച്ച് നൽകുമെന്ന് ബഷീറിന്റെ മക്കളായ ഷാഹിന ബഷീർ, അനീഷ് ബഷീർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അവാർഡ് ജേതാവിന്റെ ഗ്രാമത്തിൽനിന്ന് അദ്ദേഹം തന്നെ തെരഞ്ഞെടുക്കുന്ന മിടുക്കുള്ള വിദ്യാർഥിക്ക് 15,000 രൂപയുടെ എം.എൻ. വിജയൻ സ്കോളർഷിപ്പും ചടങ്ങിൽ നൽകും.
ദോഹയിലെ മലയാളികളുടെ സാംസ്കാരിക സംഘടനയായ ‘പ്രവാസി’യാണ് 30 വർഷം മുമ്പ് പുരസ്കാരം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.