തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം താലൂക്ക് അടിസ്ഥാനത്തിൽ നടത്തുന്നതിന് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ഏകജാലകംവഴി ജില്ല അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്. ഒറ്റ അപേക്ഷയിലൂടെ ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കും അപേക്ഷിക്കാനാവും.
താലൂക്ക് തലത്തിലാവുമ്പോൾ ഒരു ജില്ലയിലെ കുട്ടികൾതന്നെ വെവ്വേറെ അപേക്ഷകൾ നൽകേണ്ടിവരും. ഇത് ഏകജാലക സംവിധാനം നടപ്പാക്കുന്നതിനു മുമ്പുള്ള സ്ഥിതിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരിൽ 222 പേർക്കാണ് ഇഷ്ട വിഷയവും സ്വന്തം താലൂക്കിലെ സ്കൂളിൽ പ്രവേശനവും ലഭിക്കാത്തത്. അതിന്റെ ജില്ല തിരിച്ചുള്ള എണ്ണം: തിരുവനന്തപുരം-12, കൊല്ലം-61, പത്തനംതിട്ട-ആറ്, ആലപ്പുഴ-16, കോട്ടയം-ആറ്, ഇടുക്കി-16, എറണാകുളം-28, തൃശൂർ-രണ്ട്, പാലക്കാട്-മൂന്ന്, കോഴിക്കോട്-38, മലപ്പുറം-19, വയനാട്-നാല്, കണ്ണൂർ-10, കാസർകോട്-ഒന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.