തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രണ്ടാഴ്ചക്കാലം ജാഗ്രത പാലിക്കണം. എല്ലാവരം സ്വയം ലോക്ഡൗൺ പാലിക്കണം. രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തണം. വാക്സിൻ തുടരുന്നതുവരെ ജാഗ്രത തുടരണമെന്നും വരും ദിവസങ്ങൾ നിർണായകമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കോവിഡിനെതിരായ ഒറ്റക്കെട്ടായ പ്രവർത്തനത്തിന്‍റെ ഫലമായി സംസ്ഥാനത്ത് മരണനിരക്ക് കുറക്കാൻ കഴിഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഫലമായി വലിയ തോതിൽ ആളുകളുടെ കൂടിച്ചേരലുകളുണ്ടായി. അതിനുശേഷം ചില സ്ഥലങ്ങളിൽ പുതിയ േകസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. അതിനാൽ ഇനിയും കോവിഡ് ബാധിതരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന ഭയം നിലനിൽക്കുന്നു.
രണ്ടാഴ്ച കാലയളവിൽ എത്രത്തോളം കോവിഡ് കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്ന കാര്യം വ്യക്തമല്ല. തെരഞ്ഞെടുപ്പിന് ശേഷം വൻതോതിൽ വർധനയുണ്ടാകുമെന്ന മുന്നറിയിപ്പ് വിദഗ്ധർ നൽകുന്നുണ്ട്. അതിനാൽ നിർദേശങ്ങൾ കർശനമായി പാലിക്കണം. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റെസർ ശീലമാക്കുകയും വേണം. തദ്ദേശ സ്വയം ഭരണാധികാരികളുടെ സത്യപ്രതിജ്ഞ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.