കൊച്ചി: ബെവ് ക്യൂ ആപ് തയാറാക്കാനും പ്രവർത്തിപ്പിക്കാനും സ്റ്റാർട്ടപ് കമ്പനിയല്ലാത്ത സ്ഥാപനത്തിന് നൽകിയ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. ഫെയർകോഡ് ടെക്നോളജീസിന് കരാർ നൽകിയതു നിയമപരമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് കാട്ടി കൊച്ചിയിലെ സ്റ്റാർട്ടപ് കമ്പനിയായ ടീബസ് മാർക്കറ്റിങ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കമ്പനിയെ തെരഞ്ഞെടുക്കാൻ വിഡിയോ കോൺഫറൻസിങ് മുഖേന നടത്തിയ ഇൻറർവ്യൂവിെൻറ വിവരങ്ങൾ നശിപ്പിക്കരുതെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിർദേശിച്ചു.
സർക്കാർ, ബിവറേജസ് കോർപറേഷൻ, സ്റ്റാർട്ടപ് മിഷൻ തുടങ്ങിയ എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ ഉത്തരവിട്ട കോടതി, ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
സംസ്ഥാന ഐ.ടി മിഷെൻറ മാർഗനിർദേശങ്ങൾ മറികടന്നാണ് ഫെയർകോഡ് ടെക്നോളജീസിൽനിന്ന് മൊബൈൽ ആപ് വാങ്ങിയതെന്നും ഇവർക്ക് കരാർ നൽകാൻ നടപടിക്രമങ്ങൾ പ്രഹസനമാക്കിയെന്നുമാണ് ഹരജിയിലെ ആരോപണം. ഹരജി തീർപ്പാകുന്നതുവരെ കരാർ സ്േറ്റ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.