കൊച്ചി: പ്രളയ ദുരിതാശ്വാസഫണ്ടിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ പ്രതികളായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ഭാര്യയും 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ൈഹകോടതി. മൂന്നാം പ്രതിയും സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ എം.എം. അൻവർ, ഭാര്യയും അയ്യനാട് സര്‍വിസ് സഹകരണബാങ്ക് ഭരണസമിതി അംഗവുമായ നാലാം പ്രതി കൗലത്ത് എന്നിവരുെട മുൻകൂർ ജാമ്യഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് സുനിൽ തോമസിെൻറ നിർദേശം. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്താൽ കൗലത്തിനെ ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവുമെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽ വിടാനും കോടതി നിർദേശിച്ചു.
എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസഫണ്ടിൽനിന്ന് പ്രതികൾ 10.5 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഒരു പൗൾട്രി ഫാമിെൻറ ആവശ്യത്തിന് സുഹൃത്ത് വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ ആദായ നികുതി പ്രശ്നങ്ങൾ ഒഴിവാക്കാൻ തെൻറ അക്കൗണ്ടിലൂടെ കൈമാറാൻ സഹായം തേടി മഹേഷ് സമീപിച്ചെന്നും തുടർന്നാണ് തെൻറ അക്കൗണ്ട് വഴി പണം എടുത്തുനൽകിയതെന്നുമായിരുന്നു അൻവറിെൻറയും കൗലത്തിെൻറയും വാദം. എന്നാൽ, ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദേശിക്കുകയും കൗലത്തിന് മുൻകൂർ ജാമ്യം അനുവദിക്കുകയുമായിരുന്നു. എം.എം. അൻവറിനെ ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ അന്നുതന്നെ പരിഗണിക്കണമെന്നും ഉത്തരവിലുണ്ട്. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കൗലത്തിനോട് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.