കൊച്ചി: പാറ്റൂർ കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈകോടതിയുടെ വിമർശനം. സോഷ്യൽ മീഡിയയിൽ കോടതിക്ക് എതിരെ പോസ്റ്റുകൾ ഇടുന്നത് പ്രഥമ ദൃഷ്ട്യാ കോടതിയലക്ഷ്യമായാണ് കണക്കാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. പാറ്റൂർ കേസിൽ വിജിലൻസ് എഫ്.ഐ.ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷൺ നൽകിയ ഹർജിയിലാണ് ഹൈകോടതിയുടെ പരാമർശം.
സംഭവത്തിൽ ജേക്കബ് തോമസ് കോടതിയിൽ ഹാജരായി വിശദീകരണം നൽകിയിരുന്നു. എന്നാൽ രേഖാമൂലം വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് വിശദീകരണം നൽകിയിരുന്നില്ല. കേസ് വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട കണക്കുകള്‍ ജേക്കബ് തോമസ് ഫേസ്ബുക്ക് വഴി വ്യക്തമാക്കിയിരുന്നു. പാറ്റൂർ കേസില്‍ ഹൈകോടതി വിമർശിച്ചതിന് പിന്നാലെയാണ് അഞ്ചാം പാഠം: സത്യത്തിന്റെ കണക്ക് എന്ന പേരിൽ ജേക്കബ് തോമസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പൈപ്പിട്ട് മൂടിയ സത്യം 30 സെന്റ്, പൈപ്പിന് മുകളില്‍ പണിതത് 15 നില, സെന്റിന് വില 30 ലക്ഷം, ആകെ മതിപ്പു വില 900 ലക്ഷം, സത്യസന്ധര്‍ 5, സത്യത്തിന് മുഖം സീവേജ് പൈപ്പു പോലെ!- ഇങ്ങനെയായിരുന്നു ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.