ശബരിമലയിലെ അതിക്രമം ന്യായീകരിക്കാനാവില്ല -ഹൈകോടതി

കൊച്ചി: ശബരിമലയിലെ ആൾക്കൂട്ടത്തി​​​െൻറ നശീകരണ പ്രവർത്തനങ്ങൾ ന്യായീകരിക്കാനാവില്ലെന്ന്​ ഹൈകോടതി. വൻതോതി ലുള്ള നാശനഷ്​ടം അതിക്രമത്തി​​​െൻറ വ്യാപ്തി വ്യക്തമാക്കുന്നു​. അതിക്രമങ്ങളിൽ ആൾക്കൂട്ടത്തിലെ ഒരാൾക്കുപോലും പരിക്കേറ്റതായി റിപ്പോർട്ടില്ലെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. ശബരിമല അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ അറസ്​റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദന​​​െൻറ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അതിക്രമങ്ങളിൽ 14 പൊലീസുകാർക്ക് പരിക്കേറ്റു. രണ്ട്​ പൊലീസ് ബസ്​, പൊലീസ് കാർ, നാല് പൊലീസ് വാഹനം, 12 കെ.എസ്.ആർ.ടി.സി ബസ്​, മാധ്യമങ്ങളുടെ മൂന്ന്​ വാഹനം, മൂന്ന്​ കാമറ എന്നിവ നശിപ്പിച്ചു. പൊതുമുതൽ നശിപ്പിച്ച വകയിൽ 16.78 ലക്ഷം രൂപയുടെയും കാമറയും സ്വകാര്യവാഹനങ്ങളുമടക്കം നശിപ്പിച്ച വകയിൽ 15.5 ലക്ഷം രൂപയുടെയും നഷ്​ടമുണ്ടായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ 25 പേരെ മാത്രമാണ് അറസ്​റ്റ്​ ചെയ്തതെന്നും രേഖകളിൽനിന്ന് വ്യക്തമാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലായതിനാൽ ഇടപെടാനാവില്ല.

ഒക്ടോബർ 25നാണ് ഗോവിന്ദ് മധുസൂദനനെ അറസ്​റ്റ്​ ചെയ്തത്. നിലക്കലിൽനിന്ന് പമ്പക്ക്​ പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് പൊലീസും ചില സംഘങ്ങളും തമ്മിൽ കല്ലേറും സംഘർഷവും ഉണ്ടായതെന്ന്​ ഹരജിക്കാരൻ ആരോപിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും കെ.എസ്.ആർ.ടി.സി ബസുകളും പൊലീസ് വാഹനങ്ങളും ആക്രമിക്കപ്പെ​െട്ടന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ആൾക്കൂട്ടത്തിൽ ഒരുവിഭാഗത്തെ നയിച്ചത് ഹരജിക്കാരനാണ്.

കല്ലെറിയാനും ആൾക്കൂട്ടത്തെ പ്രകോപിപ്പിക്കാനും ഇയാൾ ഉണ്ടായിരുന്നു. സംഘത്തിൽ ചിലർ ടൗവൽ ഉപയോഗിച്ച് മുഖം മറച്ചിരുന്നു. ടവർ ലൊക്കേഷൻ രേഖകൾ പരിശോധിച്ചാൽ സംഭവസമയത്ത് ഇയാൾ നിലക്കലിൽ ഉണ്ടായിരുന്നെന്ന് വ്യക്തമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ നിലക്കലിൽ ഉണ്ടായിരുന്നെന്നും വൈകീട്ട് അഞ്ചരയോടെ 150 കി.മീറ്റർ അകലെയുള്ള തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയെന്നുമുള്ള ഹരജിക്കാര​​​െൻറ വാദം തെറ്റാണെന്ന് രേഖകളിൽ വ്യക്തമാണെന്ന് ഹൈകോടതിയും വിലയിരുത്തി.

ദേവസ്വം ബോർഡിനോട്​ നിർദേശിക്കാനാവില്ലെന്ന്​ കോടതി
കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട്​ നിര്‍ദേശിക്കണമെന്ന അവശ്യം ഹൈകോടതി തള്ളി. കേസുകളില്‍ പുനഃപരിശോധന ഹരജി നല്‍കാൻ മറ്റും കക്ഷികളോട്​ നിർദേശിക്കാനാവില്ലെന്ന്​ കോടതി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹരജി നല്‍കുമ്പോള്‍ ശബരിമലയിലെ സംഭവ വികാസങ്ങള്‍കൂടി ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവും കോടതി തള്ളി. ഹരജിക്കാരായ എം.കെ. ഗോപിനാഥും ആർ.എം. രാജസിംഹയും ഉന്നയിച്ച മറ്റ്​ ആവശ്യങ്ങളിൽ പിന്നീട് തീരുമാനമെടുക്കും.

Tags:    
News Summary - Highcourt on sabrimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.